- Trending Now:
ഐ.സി.ഡി.എസ് താനൂർ പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. സാധനങ്ങൾ ഓഫീസിൽ എത്തിക്കുന്നതിനുള്ള ട്രാൻസ്പോര്ട്ടേഷൻ ചെലവുകൾ, കയറ്റിറക്ക് കൂലി, നികുതികൾ ഉൾപ്പടെയുള്ള തുകയാണ് ദർഘാസിൽ കാണിക്കേണ്ടത്. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറം സ്വീകരിക്കും. അടങ്കൽ തുകയുടെ 1 ശതമാനം നിരതദ്രവ്യമായി താനൂർ ശിശുവികസന പദ്ധതി ഓഫീസറുടെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ താനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന താനൂർ ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ- 0494 2442981.
ഐ.സി.ഡി.എസ് താനൂർ അഡീഷണൽ പ്രൊജക്ടിന് കീഴിലെ 136 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 7 ന് ഉച്ചയ്ക്ക് 2 മണി വരെ ദർഘാസ് ഫോറം സ്വീകരിക്കും. അടങ്കൽ തുകയുടെ 1 ശതമാനം നിരതദ്രവ്യമായി താനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ താനൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താനൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ- 0494 2441433, 9895854813.
കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 കാലയളവിലേക്ക് കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യമായ ബ്രഡ് വിതരണം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. ഇ ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച് മണി വരെ. വെബ്സൈറ്റ്: www.etenders.kerala.gov.in
പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫെബ്രുവരി 20 മുതൽ മാർച്ച് ഒന്നു വരെ നടത്തുന്ന ആർ എ ആർ എസ് ഫാം കാർണിവൽ 2023 സഫലം പ്രദർശന മേളയുടെ ഭാഗമായി വാണിജ്യ സ്റ്റാളുകൾ ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി ആറിന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. ലേലം അന്നേ ദിവസം 2.30ന് നടത്തും. ഫോൺ: 0467 2260632.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്മെന്റിന്റെ പ്രൊജക്ട് ലാബിലെ പ്രൊജക്ടുകൾ സൂക്ഷിക്കുന്നതിന് ഫാബ്രിക്കേറ്റഡ് അലമാര വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലെ അഞ്ച് ഡിപ്പാർട്ട്മെന്റിലേക്കുമായി ഒരേ ഇനം സ്റ്റേഷനറി സാധനങ്ങൾ അഞ്ച് കിറ്റുകളാക്കി വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.