- Trending Now:
സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിലുള്ള രണ്ട് പകൽ വീടുകളിലെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ലൈസൻസികളിൽ നിന്നും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. മാർച്ച് 8 ന് ടെണ്ടർ ഫോറം വിതരണം ആരംഭിച്ച് 14 ന് അവസാനിക്കും. ടെണ്ടറുകൾ മാർച്ച് 15 രാവിലെ 10.30 വരെ സ്വീകരിക്കും. സൂപ്രണ്ട്, തൊടുപുഴ ജില്ലാ ആശുപത്രി എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. മാർച്ച് 15 രാവിലേ 11ന് ടെണ്ടറുകൾ തുറക്കും.മുദ്ര വെച്ച കവറിന് പുറത്ത് പകൽ വീടുകളിലേ അന്തേവാസികൾക്കുള്ള ഭക്ഷണം എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222630
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി 12 മാസത്തേക്ക് 7 പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ സൗകര്യമുള്ള ടാക്സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 15 രാവിലെ 10.30.. ടെണ്ടർ തുറക്കുന്ന തീയതി മാർച്ച് 15, രാവിലെ 11. ടെണ്ടറിന്റെ കൂടെ ആർ.സി ബുക്ക്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ്,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ടെണ്ടർ സ്വീകരിക്കും. മുദ്ര വെച്ച കവറിന് പുറത്ത് വാഹന ടെണ്ടർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹാളിലേക്ക് പബ്ലിക് അഡ്രസിങ് സിസ്റ്റം വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 13 ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, www.tender.lsgkerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാം. ഫോൺ: 0485 2822544.
എറണാകുളം ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജോലികൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നതിനായി വിമുക്ത ഭടന്മാരുടെ അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ മാർച്ച് 27നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.