- Trending Now:
കേരള സംസ്ഥാനത്തുടനീളമുള്ള ജില്ലാ ജുഡീഷ്യറിക്ക് കീഴിലുള്ള ഏഴ് കോടതികളിലേക്ക് സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിന് ഒരു കസ്റ്റമൈസ്ഡ് മലയാളം/ഇംഗ്ലീഷ് സ്പീച്ച്- ടു- ടെക്സ്റ്റ് ഹാൻഡ്റൈറ്റിംഗ് റെക്കഗ്നിഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി സർക്കാർ ഏജൻസികൾ / സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ / കോർപ്പറേഷനുകൾ/ സർക്കാർ സ്ഥാപനങ്ങൾ (കേന്ദ്രം /സംസ്ഥാനം) എന്നിവയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്ന് പരിമിതമായ ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ റജിസ്ട്രാർ (കമ്പ്യൂട്ടറൈസേഷൻ) - കം - ഡയറക്ടർ- (ഐ.ടി) എന്ന വിലാസത്തിൽ സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനുള്ള കസ്റ്റമൈസ്ഡ് മലയാളം/ഇംഗ്ലീഷ് സ്പീച്ച്- ടു- ടെക്സ്റ്റ് ഹാൻഡ്റൈറ്റിംഗ് റെക്കഗ്നിഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായുള്ള ടെൻഡർ. ''സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനുള്ള കസ്റ്റമൈസ്ഡ് മലയാളം/ഇംഗ്ലീഷ് സ്പീച്ച്- ടു- ടെക്സ്റ്റ് & ഹാൻഡ്റൈറ്റിംഗ് റെക്കഗ്നിഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായുള്ള ടെൻഡർ. നമ്പർ. എച്ച്.സി.കെ.എൽ/ 1316/2022 - ഇ.സി.സി5 തീയതി 22-12-2022''എന്ന സൂപ്പർസ്ക്രിപ്ഷനോടുകൂടി സീൽ ചെയ്ത കവറിൽ അയക്കണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 13ന് ഉച്ചക്ക് രണ്ട് വരെ. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന ടെൻഡറുകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2562513/ 2562553 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.