Sections

വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു

Thursday, Oct 12, 2023
Reported By Admin
Tenders Invited

വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു


ഐസിഡിഎസ് വടകര അർബൻ പ്രൊജക്ടിന്റെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷത്തിൽ നവംബർ മുതൽ ഒരു വർഷത്തിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വാഹനം ഏഴ് വർഷത്തിലധികം പഴക്കമുണ്ടാകരുത്. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : ഒക്ടോബർ 18  ഉച്ച രണ്ട് മണി. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ:  0496 2515176

ജില്ലാ വ്യവസായകേന്ദ്രത്തിലേക്ക് ഒരു മാസം 1000 കിലോമീറ്റർ ഓടാൻ ടാക്സിവാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈവറുടെ സേവനമില്ലാതെയാണ് ക്വട്ടേഷൻ നൽകേണ്ടത്. ഒക്ടോബർ 18ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായകേന്ദ്രത്തിൽ സമർപ്പിക്കണം. ഫോൺ 0474 2748395, 9188127002.

ആലപ്പുഴ: ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷം ഓഫീസ് ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റ് ഉള്ളതും ഏഴു വർഷത്തിൽ കുറവു കാലപഴക്കമുള്ളതുമായ കാർ/ ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 17ന് ഉച്ചക്ക് ഒന്നു വരെ ടെൻഡർ നൽകാം. ഫോൺ: 0477-2241644.

തൃശ്ശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2003-24 സാമ്പത്തിക വർഷത്തിൽ നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ വാഹനം നൽകുവാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 18 ന് ഉച്ചയ്ക്ക് 2 വരെ. കൂടുതൽ വിവരങ്ങൾക്കും ടെണ്ടർ ഫോമിനും അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ 47-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2367100.

നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് ടാക്‌സി പെർമിറ്റുള്ള ഡീസൽ വാഹനം (മഹേന്ദ്ര ബൊലേറൊ, സ്‌കോർപിയോ, ടയോട്ട എറ്റിയോസ്) വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 25ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസർ, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസുകൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734912.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.