Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനും, എക്‌സറേ ഫിലിം, ലാബ് റിയേജന്റ്‌സ്, യൂണിഫോം തുടങ്ങിയവ വിതരണം ചെയ്യുന്നതിനും ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Mar 05, 2024
Reported By Admin
tender invited

വാഹനം ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കാസർകോട് സിവിൽ സ്റ്റേഷനിലെ കാസർകോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനായി വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18ന് ഉച്ചയ്ക്ക് 2.30 വരെ. അന്നേദിവസം വൈകിട്ട് 3.30ന് ടെണ്ടർ തുറക്കും. ഫോൺ 04994 256990.

ജില്ലാ വികസന കമ്മീഷണർ ഓഫീസ് ഉപയോഗത്തിനായി ഡ്രൈവർ, ഇന്ധനചെലവോട് കൂടി വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 18 ന് ഉച്ചയ്ക്ക് 12.30 നകം ക്വട്ടേഷൻ ജില്ലാ വികസന കമ്മീഷണർ, റവന്യൂ ഡിവിഷണൽ ഓഫീസ്, മാനന്തവാടി, വയനാട്-670645 വിലാസത്തിൽ നൽകണം. ഫോൺ: 8281700117.

സ്കാനിംഗ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

പീരുമേട് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ഗർഭിണികൾക്ക് ചികിത്സാർത്ഥം ആവശ്യമായി വരുന്ന വിവിധ യു.എസ്.ജി സകാനിംഗുകൾ, ചുരുങ്ങിയ നിരക്കിൽ ചെയ്ത് തരുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ ടെസ്റ്റുകൾ, അവയുടെ നിരക്കുകൾ എന്നിവ ഉൾപ്പെടുത്തി മത്സരാടിസ്ഥാനത്തിൽ മുദ്ര വെച്ച ടെന്ററുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാർച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകൾ സ്വീകരിക്കും. മാർച്ച് 19ന് ഉച്ചക്ക് 2.00 ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ 04869 232424.

യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കുമ്മിൾ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ 475 കുട്ടികൾക്ക് രണ്ട് സെറ്റ് വീതം യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 15 ഉച്ചയ്ക്ക് രണ്ടിനകം പ്രിൻസിപ്പൽ, സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ കുമ്മിൾ , കുമ്മിൾ പി ഒ പിൻ 691536 വിലാസത്തിൽ ലഭിക്കണം. ഫോൺ 0474 2447133.

വാതിൽപടി വിതരണത്തിനും ഹാൻഡ്ലിങ് ജോലിക്കും ടെൻഡർ ക്ഷണിച്ചു

ഗോഡൗണുകളിൽ നിന്ന് റേഷൻ സാധനങ്ങൾ എടുക്കുന്നതിനും വാതിൽപടി വിതരണത്തിനും ഹാൻഡ്ലിങ് ജോലിക്കുള്ള കരാറുകാരെയും ലഭിക്കുന്നതിന് കേരള സിവിൽ സപ്ലൈസ് കോർപറഷൻ (സപ്ലൈകോ) ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾക്ക് www.etenders.kerala.gov.in അവസാന തീയതി മാർച്ച് 19. ഫോൺ: 04742761536.

ടെണ്ടർ ക്ഷണിച്ചു

ജില്ലാ മെഡിക്കൽ കേളേജ് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്രവർത്തനം, കിടപ്പ് രോഗികൾക്ക് പോഷകാഹാര വിതരണം, മെഡിക്കൽ ഓക്സിജൻ വിതരണം എന്നിവക്ക് ടെണ്ടർ ക്ഷണിച്ചു. താത്പര്യമുള്ളവർ മാർച്ച് 16 വൈകിട്ട് അഞ്ചിനകം ടെണ്ടർ നൽകണം. ഫോൺ- 04935-240264.

എക്സറേ ഫിലിം, ലാബ് റിയേജന്റ്സ് ദർഘാസ് ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-25 വർഷത്തിൽ എക്സറേ ഫിലിം, ലാബ് റിയേജന്റ്സ് എന്നിവ നൽകുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോമുകൾ മാർച്ച് 11 ന് ഉച്ചക്ക് 11 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ അടിമാലി താലൂക്ക് ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 222680.

ജില്ലാ ആശുപത്രിയിലേക്ക് ടെൻഡർ ക്ഷണിച്ചു

ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് 2024-25 സാമ്പത്തിക വർഷത്തേക്ക് വിവിധ ടെൻഡറുകൾ ക്ഷണിച്ചു. ഡയാലിസിസ് കൺസ്യൂമിബിൾസ്, ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ എ.കെ. ജെ.എസ്.എസ്.കെ, സി.എച്ച്.സി.സി.പി, ആർ.ബി.എസ്.കെ പദ്ധതിക്കു കീഴിൽ പുറമെ നിന്നും ലഭ്യമാക്കുക, മെഡിക്കൽ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുക, ഐസിയു ഡിപ്പാർട്ടുമെന്റിലേക്ക് ഇജി7 കാട്രിഡ്ജുകൾ, ഇസിജി വിഭാഗത്തിലേക്ക് ഇസിജി പേപ്പർ എന്നിവ ലഭ്യമാക്കുക തുടങ്ങിയവക്കാണ് ടെൻഡറുകൾ ക്ഷണിച്ചത്. ടെൻഡർ ഫോമുകൾ മാർച്ച് 14 ന് 11 മണി വരെ ഓഫീസിൽ നിന്ന് ലഭിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡർ ഫോം വില , ഇഎംഡി തുടങ്ങിയ വിവരങ്ങൾ ആശുപത്രി നോട്ടീസ് ബോർഡിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ജില്ലാ ആശുപത്രി ഇടുക്കി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:മ04862299574.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.