- Trending Now:
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഗവ ഐ.ടി.ഐ പൊന്നാനിയിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്കൃതസാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീക്യത സ്ഥാപനങ്ങളിൽ നിന്നും പ്രത്യേകം ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകളിൽ ഓരോ ഐറ്റത്തിന് ക്വാട്ട് ചെയ്യുന്ന തുകയും നികുതി ഉൾപ്പെടെ ആകെ തുകയും കാണിക്കണം. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ട്രെയിനിങ് സൂപ്രണ്ട് ആന്റ് പ്രിൻസിപ്പൽ, ഗവ.ഐ.ടി.ഐ (എസ്.സി.ഡി.ഡി), പൊന്നാനി, മലപ്പുറം, 679577 എന്ന വിലാസത്തിൽ അയച്ചു തരികയോ നേരിട്ട് എത്തിക്കുകയോ വേണം. കവറിനു പുറത്ത് ക്വട്ടേഷൻ നമ്പറും ഗവ.ഐ.ടി.ഐ പൊന്നാനിയിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്നും എഴുതണം. കൂടുതൽ വിവരങ്ങൾ ഗവ.ഐ.ടി.ഐ പൊന്നാനിയിൽ 9074472278 04942664170 നിന്നും ലഭിക്കുന്നതാണ്. മാർച്ച് 6 ന് ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോട്ടയം ജനറൽ ആശുപത്രിയിൽ കിഫ്ബി മുഖേന ബഹുനില കെട്ടിടം പണിയുന്നതിനായി നിർദിഷ്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി സാധന സാമഗ്രികൾ കൈമാറ്റം ചെയ്യുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഇ-ദർഘാസ് ക്ഷണിച്ചു. ടെൻഡർ ഐ.ഡി. 2023-DHs-560512-1. മാർച്ച് 20ന് വൈകിട്ട് 4.30 വരെ ദർഘാസുകൾ സ്വീകരിക്കും. മാർച്ച് 23ന് ഉച്ചക്ക് 12ന് തുറക്കും. ഫോൺ: 0481-2563611, 2563612
കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ എക്സ്റേ മെഷീൻ ( 50 കിലോ ഹെർട്സ് ഹൈ ഫ്രീക്വൻസി എക്സ്റേ ജനറേറ്റർ, 30 കിലോ വാട്ട് കാൺസ്റ്റന്റ് പവർ ഔട്ട്പുട്ട് ), 1.5 ടൺ സ്പ്ലിറ്റ് എയർ കണ്ടീഷണറും ( 5 സ്റ്റാർ) സ്റ്റെബിലൈസറും വാങ്ങുന്നതിന് യോഗ്യരായ നിർമ്മാതാക്കൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഇ- ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി മാർച്ച് രണ്ട്. വൈബ്സൈറ്റ് - www.etenders.kerala.gov.in. ഫോൺ - 0466 2267276
ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളേജിലെ ബസ്സുകൾക്കുള്ള ടയർ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ക്വട്ടേഷൻ നമ്പർ 19/22-23 കോളേജ് ബസ്സുകൾക്കുള്ള ടയർ വിതരണം എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ ഗവ എൻജിനീയറിങ് കോളേജ്, മണ്ണംപറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട് വിലാസത്തിൽ ഫെബ്രുവരി 27 ന് ഉച്ചക്ക് രണ്ടിനകം നൽകണം. ക്വട്ടേഷനുകൾ ഫെബ്രുവരി 28 ന് വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ -0466 2260565
തലശ്ശേരി ജില്ലാ കോടതിയിലെ ഹോണ്ട സിറ്റി വിഎക്സ്എംടി പെട്രോൾ കാറിന് ആവശ്യമായ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര സംരക്ഷണം പദ്ധതി നിർവഹണത്തിനായി മത്സ്യ സംരക്ഷണ സങ്കേതം നിർമിക്കുന്നതിന് വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2731081.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യൻകുന്ന് അംശം ദേശത്തെ പ്രൊ.സ.852/120ൽ പെട്ട 0.0401 ഹെക്ടർ സ്ഥലവും അതിൽപ്പെട്ട സകലതും ഫെബ്രുവരി 27ന് രാവിലെ 11.30ന് അയ്യൻകുന്ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ അയ്യൻകുന്ന് വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.
ആരോഗ്യകേരളം മലപ്പുറം വഴിനടത്തുന്ന ആശ പ്രോഗ്രാമിന്റെ പ്രവർത്തന ങ്ങൾക്കായി മലപ്പുറം ജില്ലയിലെ ആശമാർക്ക് എച്ച്.ബി.വൈ.സി ആന്റ് എച്ച്.ബി.എൻ.സി കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുളള ഡീലേഴ്സ് /സർജിക്കൽസ് എന്നിവരിൽ നിന്ന് ഇ ടെണ്ടർ ക്ഷണിച്ചു. മാർച്ച് 6 ന് വൈകിട്ട് 3 മണിവരെ ഇ- ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ 0483 2730313 എന്ന നമ്പറിൽ ലഭിക്കും.
എറണാകുളം ജനറൽ ആശുപത്രിയിലെ പവർ ലോൻഡ്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും 24 മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമായുളള സജ്ജീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, മറ്റ് സജ്ജീകരണങ്ങൾ എന്നിവ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ആറ് ഉച്ചയ്ക്ക് 12 വരെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.