Sections

Tender Notice: കണ്ടിജൻസി സാധനങ്ങൾ, എൽ.ഇ.ഡി. ടി വി., വാട്ടർ ഫിൽറ്റർ എന്നിവ വിതരണം ചെയ്യുന്നതിനും ഫോറങ്ങൾ, രജിസ്റ്ററുകൾ, കവറുകൾ മുതലായവ പ്രിന്റു ചെയ്യുന്നതിനും ടെൻഡർ ക്ഷണിച്ചു

Wednesday, Jan 01, 2025
Reported By Admin
Tender Notice: Contingency Goods, LED Tender invited for supply of TV, water filter, printing of for

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ചിറ്റൂർ അഡീഷ്ണൽ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലുള്ള 107 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം ലഭിക്കേണ്ട അവസാന തിയതി ജനുവരി 15 ഉച്ചയ്ക്ക് രണ്ട് മണി. ലഭിച്ച ടെണ്ടറുകൾ അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കുന്നതായിരിക്കും. ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റി, പൊൽപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് വേണ്ടിയാണ് ടെണ്ടർ. കൂടുതൽ വിവരങ്ങൾക്ക് 04923 273675.

അടിമാലി ശിശുവികസനപദ്ധതി ആഫീസ് പരിധിയിലെ 95 അങ്കണവാടികൾക്ക് കണ്ടിജന്സി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. 9497795701, Icdsadditional@yahoo.in

പോഷകവാടിക നിർമ്മിക്കുന്നതിനും എൽ.ഇ.ഡി. ടി വി., വാട്ടർ ഫിൽറ്റർ എന്നിവ വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു

തൃത്താല അഡീഷ്ണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലുള്ള പട്ടിത്തറ പഞ്ചായത്തിലെ ധർമ്മഗിരി, പട്ടിത്തറ, ആനക്കര പഞ്ചായത്ത് മലമക്കാവ് എന്നീ അങ്കണവാടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി പോഷകവാടിക നിർമ്മിക്കുന്നതിനും എൽ.ഇ.ഡി. ടി വി., വാട്ടർ ഫിൽറ്റർ എന്നിവ വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ സാധനങ്ങളുടെ വില നികുതിയുൾപ്പെടെ രേഖപ്പെടുത്തണം. ജനുവരി എട്ടിന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0466 2371337.

ഫോറങ്ങൾ, രജിസ്റ്ററുകൾ, കവറുകൾ മുതലായവ പ്രിന്റു ചെയ്തു വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു

കായംകുളം താലൂക്കാശുപത്രിയിൽ 2025 ഫെബ്രുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് വിവിധ ഫോറങ്ങൾ, രജിസ്റ്ററുകൾ, എന്നിവയും മെഡിസിൻ വിതണത്തിനുള്ള കവറുകൾ, എക്സ്റേ ഫിലിം വിതരണത്തിനുള്ള കവറുകൾ മുതലായവ പ്രിന്റു ചെയ്തു വിതരണം നടത്തുന്നതിന് തയ്യാറുള്ളവരിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0479-2447274.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.