Sections

Tender Notice: വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിലേക്ക് ടെണ്ടറുകൾ ക്ഷണിച്ചു

Monday, Jul 31, 2023
Reported By Admin
tender invited

കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു

ചടയമംഗലം അഡീഷണൽ ഐ സി ഡി എസ് കാര്യാലയത്തിലേക്ക് ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 16 ഉച്ചയ്ക്ക് 2.30 വരെ കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ 04742424600.

പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

പത്തനാപുരം ശിശു വികസന ഓഫീസിന്റെ പരിധിയിലുള്ള 185 അങ്കണവാടികൾക്ക് 2022-2023 വർഷത്തെ പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് ഒൻപതിന് ഉച്ചയ്ക്ക് 12ന് മുൻപായി ടെൻഡർ സമർപ്പിക്കുക. വിവരങ്ങൾക്ക് പത്തനാപുരം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 04752351551, 9446524441.

ഇ-ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് പരിധിയിൽ, പാർലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന പദ്ധതിയിൽ(MPLADS) പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. (ഫോൺ:0485 2822544). ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 07 വൈകിട്ട് 6 വരെ.

ഡ്രൈവിങ് പരിശീലനം: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ 10 പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് മണ്ണുമാന്തി യന്ത്രം, ബുൾഡോസർ, പ്രൊക്ലൈനർ തുടങ്ങിയവയിൽ ഡ്രൈവിങ് പരിശീലനം നൽകി ലൈസൻസ് എടുത്തു നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് വൈകിട്ട് മൂന്ന് വരെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകാം. ഫോൺ: 9496070348.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.