- Trending Now:
ഇടുക്കി ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 164 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. ടെൻഡർ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 01 ന് ഉച്ചക്ക് 2.30. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 236973.
ചടയമംഗലം ഐ സി ഡി എസ് പരിധിയിലുള്ള 121 അങ്കണവാടികൾക്ക് പ്രീ-സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 21 ഉച്ചയ്ക്ക് 2.30 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് കടയ്ക്കൽ മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 04742424600
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വകുപ്പ് തലവന്റെ റൂമിന്റെ ചില ഭാഗങ്ങളിൽ അലൂമിനിയം ഫാബ്രിക്കേഷൻ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 26ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ 2023 ആഗസ്റ്റ് 1 മുതൽ 2024 ജനുവരി 31 വരെയുള്ള കാലയളവിലെ അഴുക്ക് തുണികൾ അലക്കി ഉണക്കി ഇസ്തിരിയിട്ട് തരുന്നതിന് തയ്യാറുളളവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. അലക്കുവാനുളള തുണികൾ ആശുപത്രിയിൽ നിന്നും ശേഖരിച്ച് ഏഴ് ദിവസത്തിനകം വൃത്തിയായി ഇസ്തിരിയിട്ട് ആശുപത്രിയിൽ തിരിച്ചേൽപ്പിക്കണം. അടങ്കൽ തുക :400000/ ദർഘാസ് ഫോറങ്ങൾ ജൂലൈ 27ന് വൈകീട്ട് നാല് മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾ ജൂലൈ 29ന് ഒരു മണിക്ക് മുൻപായി സൂപ്രണ്ട്, താലൂക്കാസ്ഥാനാശുപത്രി, കൊയിലാണ്ടി എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കവറിനു പുറത്ത് ''തുണി അലക്കുവാനുള്ള ദർഘാസ് ' എന്ന് എഴുതിയിരിക്കണം. ജൂലൈ 29ന് മൂന്ന് മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2620241.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.