- Trending Now:
വ്യാവസായിക ട്രിബ്യൂണലിലേക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10ന് രണ്ട് മണി. ഫോൺ: 0487 2950699.
മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രോഗികളുടെ ലാബ് ടെസ്റ്റുകൾ ആഗസ്റ്റ് എട്ട് മുതൽ രണ്ട് വർഷകാലയളവിലേക്ക് ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ 25ന് രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ 0487 2383684.
കോട്ടയം: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ പ്രവർത്തനത്തിന് 2023 - 24 സാമ്പത്തിക വർഷത്തേക്ക് എ.സി. വാഹനം കരാറടിസ്ഥാനത്തിൽ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 20 ന് ഉച്ച കഴിഞ്ഞ് 2.30 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2961272.
ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിന്റെ അധികാര പരിധിയിൽ വരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ 2023 -24 സാമ്പത്തിക വർഷത്തിലേക്ക് വാഹനം ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലിറോ, ടാറ്റസുമോ, മാരുതി എർട്ടിഗ, സിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ഷെവർലെറ്റ് എൻജോയ്, ടാറ്റാ ഇൻഡിഗോ തുടങ്ങിയ വാഹന ഉടമകൾക്ക് അപേക്ഷിക്കാം. ദർഘാസ് ഫോറം ജൂലൈ 19 മുതൽ 26 വരെ പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി വരെ വിൽക്കപ്പെടും. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28ന് വൈകുന്നേരം 4 മണി വരെ. ദർഘാസ് ഫോറം ജൂലൈ 29ന് രാവിലെ 11 മണിക്ക് തുറക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം: 5400 രൂപ. ദർഘാസ് ഫോറത്തിന് 1000 രൂപയോടൊപ്പം 18 ശതമാനം ജി.എസ്.ടിയും നൽകണം. കൂടുതൽ വിവരങ്ങൾക്ക് :0495 2724300, 8943346197
അടിമാലി അഡീഷണൽ ശിശുവികസനപദ്ധതി ആഫീസിന് പരിധിയിലുള്ള 95 അങ്കണവാടികളിൽ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് താൽപര്യം ഉള്ള വ്യക്തികൾ , സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറിൽ മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 6 ന് ഉച്ച കഴിഞ്ഞ് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ടെൻഡറുകൾ പരിശോധിക്കും. കവറിന് പുറത്ത് അങ്കണവാടി പ്രീസ്കൂൾ കിറ്റ് ടെൻഡർ എന്ന് രേഖപ്പെടുത്തണം. വിലാസം ശിശുവികസനപദ്ധതി ആഫീസറുടെ കാര്യാലയം അടിമാലി അഡീഷണൽ, കുഞ്ചിത്തണ്ണി പി.ഒ ഇടുക്കി ജില്ല, പിൻ- 685565 . കൂടുതൽ വിവരങ്ങൾക്ക് 04865265268.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.