Sections

Tenders Invited: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിക്കുന്നു

Monday, Jun 26, 2023
Reported By Admin
Tenders Invited

പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിനു കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ജൂലൈ മൂന്ന് വരെ ടെണ്ടർ നൽകാം. ഫോൺ 9388517763.

കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 4,20,000/. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സിവിൽ സ്റ്റഷനിലെ ബി ബ്ലോക്ക്, മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്. ഫോൺ: 0495-2373566.

സ്കൂൾ യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർഥികൾക്ക് 2023-24 അധ്യയന വർഷം സ്കൂൾ യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ 27-ന് വൈകിട്ട് നാലുവരെ നൽകാം. ഫോൺ: 9847087646, 9446202531.

ജെംസ് ആക്ടിവിറ്റി ബുക്ക് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കുന്നുമ്മൽ ഐസിഡിഎസ് പ്രോജക്ടിലെ 175 അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ ജെംസ് ആക്ടിവിറ്റി ബുക്ക് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക : 113750 രൂപയാണ്. ടെണ്ടർ ഫോമിന്റെ വില: 400 രൂപ +12 ശതമാനം ജി എസ് ടി. ടെണ്ടർ ഫോമുകൾ ജൂലൈ പത്തിന് വൈകീട്ട് അഞ്ച് വരെ ലഭിക്കും. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 11 ഉച്ചക്ക് 12 മണി. അന്നേ ദിവസം ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 259758

വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ഡവലപ്പ്മെന്റ് കമ്മീഷണർ ഓഫീസിലേക്ക് ടൂറിസ്റ്റ് പെർമിറ്റ്/ടാക്സി പെർമിറ്റ് വെള്ള നിറത്തിലുള്ള വാഹനം ഡ്രൈവറും ഇന്ധനവും ഉൾപ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ എട്ട് ഉച്ചക്ക് 12.30 വരെ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.