- Trending Now:
കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ- സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്ന് രാവിലെ 11.30 വരെ സമർപ്പിക്കാം. ഫോൺ: 0474-2451211.
ആലത്തൂർ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 101 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 27 ന് ഉച്ചയ്ക്ക് ഒന്ന് വരെ പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രൊജക്ട് ഓഫീസ്, ആലത്തൂർ എന്ന വിലാസത്തിൽ സ്വീകരിക്കും. ടെൻഡറുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. അടങ്കൽ തുക: 3,03,000. ഫോൺ: 04922 225747
എറണാകുളം:വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മുളന്തുരുത്തി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ തെക്കുംഭാഗം സെക്ടറിലെ 22 അങ്കണവാടികളിലേക്കും, എരൂർ സെക്ടറിലെ 22 അങ്കണവാടികളിലേക്കും, ഉദയംപേരൂർ പഞ്ചായത്തിലെ 35 അങ്കണവാടികളിലേക്കും ആഴ്ചയിൽ 2 ദിവസം മുട്ട വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മൽസര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ തിരുവാങ്കുളത്തുള്ള പഴയ പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680, 9188958730 എന്ന ഫോൺ നമ്പരുകളിലോ ബന്ധപ്പെടേണ്ടതാണ്. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി : 27 ഉച്ചയ്ക്ക് ശേഷം 3.30. വരെ.
ആലപ്പുഴ: മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആശാ പ്രവർത്തകർക്കായി നടത്തുന്ന പരിശീലന പരിപാടിക്ക് ഉച്ചഭക്ഷണം, ചായ, ലഘു ഭക്ഷണം എന്നിവ നൽകുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 14-ന് രാവിലെ 11 വരെ മെഡിക്കൽ ഓഫീസർ, സാമൂഹികാരോഗ്യ കേന്ദ്രം, മുഹമ്മ- 688525 എന്ന വിലാസത്തിൽ നൽകാം.
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഗർഹണം വസ്തുക്കൾ വാങ്ങുന്നതിന് താല്പര്യമുള്ളരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ഓഗസ്റ്റ് മൂന്നിന് ഉച്ചക്ക് 12 വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0477- 2253324.
ആലപ്പുഴ: 2023-24 സാമ്പത്തിക വർഷം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമായ സർജിക്കൽ ഇംപ്ലാന്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തിൽ ജൂലൈ 29-ന് വൈകിട്ട് അഞ്ചു വരെ ടെൻഡർ നൽകാം. ഫോൺ: 0479- 2412765.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.