Sections

Tender Notice: വിവിധ പദ്ധതികളിലേക്ക് ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Aug 03, 2023
Reported By Admin
Tenders Invited

വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഹോർട്ടികോർപ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിൽ 2023 ഓണക്കാലത്ത് പച്ചക്കറി സംഭരണ വിതരണത്തിന് കരാറടിസ്ഥാനത്തിൽ 3, 5, 10 ടൺ ശേഷിയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള ഏജൻസി/വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 16/08/2023, വൈകിട്ട് 4 വരെ.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ആഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വിട്ടു നൽകുന്നതിന് വാഹന ഉടമകൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 16 ഉച്ചയ്ക്ക് 2 വരെ. ടെൻഡർ ഫോറത്തിനും വിശദ വിവരങ്ങൾക്കും പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ആഫീസുമയി ബന്ധപ്പെടുക. ഫോൺ: 0468-2966649

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം: ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2023 ഓണത്തിനോടനുബന്ധിച്ച് ഓണ വിപണികൾ സജ്ജമാക്കുന്നതിനായി താത്കാലിക പന്തലുകൾ, ലൈറ്റ് ആന്റ് സൗണ്ട്സ് എന്നീ പണികൾ ചെയ്യുന്നതിനായി താല്പര്യമുള്ള ഏജൻസി/വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16 വൈകിട്ട് 4 വരെ.

കൊറിഗേറ്റഡ് ബോർഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി ജലമേളയോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കൊറിഗേറ്റഡ് ബോർഡ് (പ്രകൃതി സൗഹൃദ മെറ്റീരിയൽസ് ഉപയോഗിച്ചുള്ളത്) സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജി.എസ്.ടി ഉൾപ്പെടെയുള്ള റേറ്റ് ആണ് ക്വാട്ട് ചെയ്യേണ്ടത്. അതത് സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള ചെലവ് കൂടി ഇതിൽ ഉൾപ്പെടുത്തണം. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.

മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ആർ ബി എസ് കെ, കാസ്പ്പ്, എ കെ, എസ് എസ് കെ, മെഡിസെപ്പ് എന്നീ സ്കീമുകളിൽ റേറ്റ് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആശുപത്രിയിൽ നിന്ന് നൽകുന്ന നിർദ്ദേശമനുസരിച്ചുള്ള മരുന്നുകൾ( മെഡിസിൻസ്, ജനറിക് മെഡിസിൻസ് ആൻഡ് കൺസ്യൂമബിൾസ്, എത്തിക്കൽ മെഡിസിൻ) കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിന് മുദ്ര വെച്ചി ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 19 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ - 04884 235214.

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ഇ.എൻ.റ്റി വിഭാഗത്തിലേയ്ക്ക് നോൺമെറ്റാലിക്ക് കഫ്ഡ് ട്രക്കോസ്റ്റോമി ട്യൂബ,് മെറ്റാലിക്ക് കഫ്ഡ് ട്രക്കോസ്റ്റോമി ട്യൂബ്, 70 ഡിഗ്രി എൻഡോസ്കോപ്പ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 14 വരെ പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ 688005 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0477 2282611, 2282015.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.