- Trending Now:
വടകര ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 124 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 21 ഉച്ചക്ക് രണ്ട് മണി. ദർഘാസുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2501822
വനിതാ ശിശുവികസന വകുപ്പ് വടകര അർബൺ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടികളിലേക്ക് 2022-23 വർഷത്തിലെ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരിൽനിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോറം ലഭിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20 ഉച്ചക്ക് രണ്ട് മണി വരെ. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് വടകര അർബൻ ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0496 2515176, 9048823876.
കോയിപ്രം ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള അങ്കണവാടികളിലേക്ക് പ്രീസ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27. ഫോൺ :0469 2997331.
ഗവ. എഞ്ചിനിയറിങ് കോളേജിൽ പി.എൽ സി ട്രെയിനർ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 18 /23-24 -പി എൽ സി ട്രെയിനർ കിറ്റ്നുള്ള ക്വട്ടേഷൻ ' എന്ന പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പിഒ), 673005 എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 27 ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : www.geckkd.ac.in
ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് പദ്ധതിയക്ക് വേണ്ടി നഴ്സുമാർക്കായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 3 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ എന്ന് തൃശൂർ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
തൃശ്ശൂർ ജില്ലയിലെ ഡിജിറ്റൽ സർവേയുടെ ഫീൽഡ് പരിശോധനകൾക്ക് ടാക്സി പെർമിറ്റ് ഉള്ള രണ്ടു വാഹനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ടയോട്ട, ഇന്നോവ, മാരുതി സുസുക്കി മുതലായ വാഹനങ്ങൾ ഒരു വർഷത്തേക്ക് മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വാഹന ഉടമകളിൽ നിന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുമാണ് കൊട്ടേഷനുകൾ ക്ഷണിച്ചത്. അവസാന തീയതി ജൂലൈ 29 ഉച്ചക്ക് 3 മണി.ഫോൺ : 0487 2334459, 9895710180.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് ആറ് മുതൽ 28 വരെ കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയം കോമ്പൗണ്ടിൽ നടത്തുന്ന ഓണം കൈത്തറി മേളയുടെ പവലിയൻ നിർമ്മാണ പ്രവൃത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു. നിരത ദ്രവ്യം10000/-രൂപ. ടെണ്ടർ ഫീസ് +18 ശതമാനം ജി എസ് ടി. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 27. കൂടുതൽ വിവരങ്ങൾക്ക് : diccalicut@gmail.com 0495-2765770 / 2766563 https://etenders.kerala.gov.in
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കാസർഗോഡ് കരിന്തളത്ത് സ്പോർട്സ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി ഈ മേഖലയിൽ മുൻപരിചയമുള്ള ഗവൺമെന്റ് അക്രഡിറ്റഡ് പി.എം.സി ഏജൻസികളിൽ നിന്ന് ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2303229, 0471 2304594.
നെടുമങ്ങാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയിൽ വരുന്നതും കാട്ടാക്കട തഹസിൽദാർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിസീവർ ആയി വരുന്നതുമായ കാട്ടാക്കട മൊളിയൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടം, സദ്യാലയം, അടുക്കള അനുബന്ധ കെട്ടിടങ്ങളുടെ പുനർനിർമാണം എന്നിവയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ജൂലൈ 19 വൈകിട്ട് 5ന് മുൻപായി നേരിട്ടോ തപാൽ മാർഗമോ ക്വട്ടേഷൻ സമർപ്പിക്കണമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. വിശദവിവരങ്ങൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി കാര്യാലയത്തിൽ നിന്നോ റിസീവറുടെ കാര്യാലയത്തിൽ നിന്നോ ലഭിക്കും.
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികൾക്ക് നൽകുവാനായി പാൽ, മുട്ട എന്നിവ എത്തിച്ചുനൽകുവാൻ തയ്യാറുള്ളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 ന് വൈകിട്ട് 3വരെ. ഫോൺ- 0469 2610016
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുളയിലേക്ക് 150 എ എച്ച് യുപിഎസ് ബാറ്ററി കളുടെ 20എണ്ണം വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും അംഗീകൃത ഡീലർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാനതീയതി ജൂലൈ 25. വെബ്സൈറ്റ്: www.cearanmula.ac.in,
ആലപ്പുഴ: കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഓഗസ്റ്റ് ഒന്ന് മുതൽ 2024 ജൂൺ ഒൻപതിന് അർധരാത്രി വരെ യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 20-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ:4772297707.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.