- Trending Now:
കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് കാര്യാലയത്തിനു കീഴിലുള്ള മാങ്കാവ്, പയ്യാനക്കൽ, കല്ലായ്, മുഖദാർ എന്നീ 4 സെക്ടറുകളിലെ 133 അങ്കണവാടികളിലേക്ക് പോഷക ബാല്യം പദ്ധതി പ്രകാരം മുട്ടയും പാലും വിതരണം ചെയ്യുന്നതിനു ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജൂലൈ 31 ഉച്ചക്ക് ശേഷം ഒരു മണി വരെ. കൂടുതൽ വിവരങ്ങൾക്കായി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0495 2702523/ 8547233753.
ഗവ. എൻജിനീയറിങ് കോളേജ് ലാബുകളിലേക്ക് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ ''ക്വട്ടേഷൻ നമ്പർ 17 /23-24 -കെമിക്കൽസ് വിതരണത്തിനുള്ള ക്വട്ടേഷൻ' എന്ന് കവറിനു പുറത്ത് പ്രത്യേകം രേഖപ്പെടുത്തി 'പ്രിൻസിപ്പൽ, ഗവ.എൻജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്സ് ഹിൽ (പി ഒ), പിൻ 873005' എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കണം. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ആവശ്യമായ സാമഗ്രികളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ് സൈറ്റിൽ നിന്നും നിന്നും ലഭിക്കും.
മലപ്പുറം പട്ടികജാതി-വർഗ വികസന കോർപറേഷൻ ഓഫീസിലേക്ക് ആറ് മാസത്തേക്ക് ഡ്രൈവറോട് കൂടിയ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 2018ന് ശേഷം രജിസ്റ്റർ ചെയ്ത 1200-1500ന് ഇടയിൽ സി.സിയുള്ള ടാക്സി പെർമിറ്റുള്ള കാർ ആവണം. ജൂലൈ 29നകം ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2731496, 9400068510.
ആലപ്പുഴ: കായംകുളം റസ്റ്റ് ഹൗസ് വളപ്പിലെ കാൻറീൻ അടുത്ത ഒരു വർഷത്തേക്ക് മാസ വാടകയ്ക്ക് നൽകുന്നതിന് കാൻറീൻ നടത്തി മുൻ പരിചയം ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ഹരിപ്പാട് എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 0479 2415660.
ആലപ്പുഴ: വെളിയനാട് ഐ.സി.ഡി.എസ്. പ്രോജക്ടിലെ അഞ്ചാം നമ്പർ അങ്കണവാടിയുടെ നവീകരണ പ്രവർത്തനം നടത്തുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 2.15 വരെ ഐ.സി.ഡി.എസ്. വെളിയനാട് കിടങ്ങറ പി.ഒ.,ആലപ്പുഴ എന്ന വിലാസത്തിൽ നൽകാം. ഫോൺ: 0477 2754748.
കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും സംയുക്ത പരിപാലനത്തിൽ നടത്തി വരുന്ന കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുന്നിലുള്ള കംഫർട്ട് സ്റ്റേഷൻ കം ഫാൻസി ഷോപ്പിന്റെ മൂന്ന് വർഷത്തെ നടത്തിപ്പിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 29 ന് ഉച്ചയ്ക്ക് 12 നകം എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി.ഐ.പി ഡിവിഷൻ നം.1 കാഞ്ഞിരപ്പുഴ, 678591 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 9744445463, 8304937097.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.