- Trending Now:
അങ്കണവാടികളിൽ മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിൽ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 370 പ്രീ സ്കൂൾ കുട്ടികൾക്ക് 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് മാസം വരെ ആഴ്ചയിൽ രണ്ട് കോഴി മുട്ട വീതം വിതരണം ചെയ്യുന്നതിന് താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പരമാവധി ഒരു മുട്ടക്ക് ട്രാൻസപോർട്ടേഷൻ ചാർജ് രണ്ട് രൂപ ഉൾപ്പടെ 8 രൂപനിരക്കിലാണ് വിതരണം ചെയ്യേണ്ടത്. ആഴ്ചയിലെ ചൊവ്വ, വെളളി ദിവസങ്ങളിൽ അങ്കണവാടികളിൽ എത്തിച്ചാണ് മുട്ട വിതരണം ചെയ്യേണ്ടത്. ഈ ദിവസങ്ങൾ അവധി ആയാൽ ബുധൻ, ശനി ദിവസങ്ങളിൽ വിതരണം ചെയ്യേണ്ടതും ഈ ദിവസങ്ങൾ അവധിയാകുന്ന പക്ഷം മറ്റ് ദിവസങ്ങളിൽ വിതരണം ചെയ്യേണ്ടതുമാണ്. ടെൻഡറിൽ ട്രാൻസ്പോർട്ടേഷൻ ചാർജ് ഉൾപ്പടെ ഒരു മുട്ടയുടെ വിലയാണ് രേഖപ്പെടുത്തേണ്ടത്. ടെൻഡർ ഫോമുകൾ ആഗസ്റ്റ് 25 ന് 1 മണി വരെ പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ഓഫിസിൽ പണമടച്ച് കൈപ്പറ്റാവുന്നതാണ്. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവർത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9656324414
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീസ്കൂൾ കുട്ടികൾക്ക് 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാൻസപോർട്ടേഷൻ ചാർജ് 2 രൂപ ഉൾപ്പടെ 8 രൂപ നിരക്കിൽ ആഴ്ചയിൽ രണ്ട് കോഴിമുട്ടവീതം വിതരണം ചെയ്യുന്നതിന് താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവർത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188001731
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കാഞ്ചിയാർ പഞ്ചായത്തിലെ 30 അങ്കണവാടികളിലെ 235 പ്രീ സ്കൂൾ കുട്ടികൾക്ക് 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാൻസപോർട്ടേഷൻ ചാർജ് രണ്ട് രൂപ ഉൾപ്പടെ എട്ട് രൂപ നിരക്കിൽ ആഴ്ചയിൽ രണ്ട് കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടൈൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവർത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 9544892278
തെറാപ്പി ഇനങ്ങളുടെ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു
കടമ്പഴിപ്പുറംകമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഫിസിയോതെറാപ്പി യൂണിറ്റിൽ രോഗികൾക്ക് തെറാപ്പി ഇനങ്ങൾ വിതരണം ചെയ്യുന്നതിന് ഡീലർമാരിൽനിന്നും ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9745988617 ൽ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ലൈറ്റ് ആൻഡ് സൗണ്ട് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കെ.പി.ഐ.പി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ഓണാഘോഷം 2023 ന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികൾക്കായി ഓഗസ്റ്റ് 29 മുതൽ 31 വരെ ലൈറ്റ് ആൻഡ് സൗണ്ട് നൽകുന്നതിന് ലൈസൻസുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 19 ന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. വിശദവിവരങ്ങൾക്ക് കാഞ്ഞിരപ്പുഴ എക്സിക്യൂട്ടീവ് എൻജനീയറുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിച്ചു. ഫോൺ: 9744445463, 8304937097
വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു
ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, നാലാം നില സിവിൽ സ്റ്റേഷൻ, കോഴിക്കോട് 20 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 19ന് വൈകിട്ട് 4 മണി വരെ. അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2950002.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.