Sections

Tender News: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Aug 24, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

തൃശ്ശൂർ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവശ്യത്തിലേക്ക് ടാക്‌സി പെർമിറ്റുള്ള വാഹനം (കാർ /ജീപ്പ് ) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0487 2364445.

മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് സ്വന്തമായി ടാക്‌സി വാഹനമുള്ള ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വർഷത്തിലധികം പഴക്കം ഉണ്ടാകരുത്. അവസാന തീയതി സെപ്റ്റംബർ രണ്ട്. ഫോൺ: 0487 22655570, 9188959753.

കൺസ്യൂമർ സ്റ്റോർ നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു

തൃശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ ഒരു വർഷത്തേക്ക് കൺസ്യൂമർ സ്റ്റോർ നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 15 വൈകിട്ട് മൂന്ന് വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ മെഡിക്കൽ കോളജ് ഓഫീസിലും https://etenders.kerala.gov.in ലും ലഭിക്കും. ഫോൺ: 0487 2200310, 0487 2200319.

ഇ-ടെൻഡർ ക്ഷണിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും ഉള്ള വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023 ഡിസംബർ 17 മുതൽ 2024 ഡിസംബർ 16 വരെ പുതുക്കി നടപ്പിലാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും പ്രത്യേകം ഇ-ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നു. ടെൻഡർ ഡോക്യുമെന്റും ടെൻഡർ ഷെഡ്യൂളും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 2 വൈകുന്നേരം 5 മണി. മത്സ്യത്തൊഴിലാളികൾക്കായുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് ടെൻഡർ തുറക്കുന്നത് 2023 സെപ്റ്റംബർ 4 വൈകുന്നേരം 3 മണിക്കായിരിക്കും. അനുബന്ധത്തൊഴിലാളികൾക്കായുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് ടെൻഡർ തുറക്കുന്നത് 2023 സെപ്റ്റംബർ 4 വൈകുന്നേരം 3 വരെ.

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളജിലെ ആർ.ഇ.ഐ.സി/ ഓട്ടിസം സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് കളേർഡ് പ്രൊഗ്രസീവ് മാറ്റ്‌റൈസസും (സി.പി.എം), പീഡിയാട്രിക്‌സ് വിഭാഗത്തിലേക്ക് വിവിധയിനം സാധനങ്ങളും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പാൾ, ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് ഒന്നു വരെ നൽകാം. ഫോൺ: 0477-2282015.

അങ്കണവാടി നവീകരണത്തിന് ടെൻഡർ ക്ഷണിച്ചു

മണ്ണാർക്കാട് ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ രണ്ട് അങ്കണവാടികൾ വിഭിന്നശേഷി സൗഹൃദമാക്കി നവീകരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ നൽകാം. അന്നേദിവസം ഉച്ചക്ക് രണ്ടിന് ടെൻഡർ തുറക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 8281132034.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.