- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. വാഹന(കാർ, ജീപ്പ്)ത്തിന് ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ (ആർ.സി ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ്) ഉണ്ടായിരിക്കണം. പ്രതിമാസം 800 കീ.മീ വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുകയെന്ന് പാലക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. 2,40,000 രൂപയാണ് അടങ്കൽ തുക. ഒക്ടോബർ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 0491 2847770.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.