Sections

Tender Invited: വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Aug 10, 2023
Reported By Admin
Tenders Invited

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ പടമുഗൾ, പാലച്ചുവടിലുള്ള സാറ്റെലൈറ്റ് ടൗൺഷിപ്പ് സ്റ്റുഡിയോ ഫ്ലാറ്റ് നിർമ്മാണത്തിലേയ്ക്കുള്ള ഭൂമിയിൽ നിൽക്കുന്ന ആഞ്ഞിലി മരം -1 പാലമരം -2, വട്ടമരം 4. അമ്പഴമരം എന്നിവ വാങ്ങുന്നതിനും നിലവിലുള്ള ഭൂമി നിരപ്പിൽ മുറിച്ചു നീക്കം ചെയ്യുന്നതിലേയ്ക്കും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി : ഓഗസ്റ്റ് 19. വിശദവിവരങ്ങൾക്കായി ഓഫീസ് സമയത്ത് താഴെ പറയുന്ന ഫോൺ നമ്പറിലോ, എറണാകുളം ബോട്ടു ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിൽ നേരിട്ടോ ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ 0484-2369059

വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു

ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 2023 സെപ്റ്റംബർ 1 മുതൽ 2024 മാർച്ച് 31 വരെ 5 സീറ്റ് യാത്രാ വാഹനം, ലൈസൻസുള്ള ഡ്രൈവർ സഹിതം വാടകയ്ക്ക് ലഭ്യമാക്കാൻ തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ആഗസ്റ്റ് 10 മുതൽ അപേക്ഷിക്കാം . ഫോമുകൾ ആഗസ്റ്റ് 10 മുതൽ പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നും ലഭിക്കും. വാഹനം കരാറുകാരന്റെ പേരിലുള്ളതാകണം മാത്രമല്ല ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. ടെൻഡറിനൊപ്പം വാഹന രേഖകളുടേയും ഡ്രൈവറുടെ ലൈസൻസിന്റേയും സ്വയം സക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യണം. മുദ്രവച്ച ടെൻഡറുകൾ ആഗസ്റ്റ് 24 ന് ഉച്ചക്ക് 1 മണി വരെ സ്വീകരിക്കും, അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമാണ്. ടെൻഡർ നോട്ടീസിന് പുറത്ത് 'വാഹനം വാടകയ്ക്ക് നൽകുതിനുള്ള ടെൻഡർ' എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ഗവമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസുമായി ബന്ധപ്പെടുക.

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തിലേക്ക് പിൻ ഇൻഡക്സ് ടൈപ്പ് ഓക്സിജൻ, നൈട്രസ് ഓക്സൈഡ് സിലിണ്ടറുകൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 18-ന് ഉച്ചക്ക് 12 വരെ പ്രിൻസിപ്പാൾ, ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ- 688 005 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477 2282015.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.