Sections

Tender Invited: വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Aug 11, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

പനമരം അഡീഷണൽ, പുൽപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 23 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടർ നൽകണം. ഫോൺ: 04936 240062.

പ്രീ-സ്‌കൂൾ കിറ്റ് ഇ-ടെൻഡർ ക്ഷണിച്ചു

കൊല്ലം: ഇത്തിക്കര ഐ സി ഡി എസ് പരിധിയിലെ അങ്കണവാടികളിൽ പ്രീ-സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ:9447017054.

പാറ ലേലം ഇ-ടെൻഡർ നടപടികൾ തുടങ്ങി

തിരുവനന്തപുരം ജില്ലയിൽ സർക്കാർ പാറ ഖനനം ചെയ്യുന്നതിന് ലീസ് അനുവദിയ്ക്കുന്നതിനുള്ള ഇ-ടെൻഡർ നടപടികൾ ആരംഭിച്ചു. നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ ബ്ലോക്ക് നമ്പർ 6-ൽ സർവ്വെ നമ്പർ 294-ൽ ഉൾപ്പെട്ട 05.3817 ഹെക്ടർ പാറയാണ് ലേലം ചെയ്യുന്നത്. ടെൻഡറിൽ പങ്കെടുക്കുന്നതിനും മറ്റുവിവരങ്ങൾക്കും: https://www.mstcecommerce.com.

ക്വട്ടേഷൻ ക്ഷണിച്ചു

മുട്ടിൽ നോർത്ത് വില്ലേജിൽ ബ്ലോക്ക് 15 റീസർവ്വെ നമ്പർ 613/1 ൽപ്പെട്ട ഭൂമിയിൽ ജീവനും സ്വത്തിനും ഭീഷണിയായ വീട്ടി മരം മുറിച്ച് ചെത്തി ഒരുക്കി കുപ്പാടി വനം വകുപ്പ് ഡിപ്പോയിൽ എത്തിക്കുന്നതിന് പ്രാവീണ്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 25 നകം ജില്ലാ കളക്ടർ, വയനാട്, 673521 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 8547616022.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.