- Trending Now:
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്കായി മലപ്പുറം കോട്ടക്കുന്നിൽ ജനുവരി 26 മുതൽ 29 വരെ നടത്തുന്ന വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയുടെ പന്തൽ നിർമാണവുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 13 ന് വൈകിട്ട് 3 മണിക്കകം ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0483 2737405.
ആലപ്പുഴ ജില്ലയിലെ ഐ.സി.ഡി.എസ് ഭരണിക്കാവ് കാര്യാലയ പരിധിയിലെ 123 അങ്കണവാടികളിലേക്ക് 2022 -23 സാമ്പത്തിക വർഷം ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ മുദ്ര വെച്ച ടെൻഡറുകൾ ജനുവരി 24-ന് ഒരു മണിക്ക് മുമ്പായി ഐ.സി.ഡി.എസ് ഭരണിക്കാവ്, ഭരണിക്കാവ് ബ്ലോക്ക് ഓഫീസ് ചാരംമൂട് പി.ഒ. ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0479 2382583, 9446853900
സർക്കാർ വിവിധ പദ്ധതികളിലേക്ക് ടെൻഡറുകൾ ക്ഷണിക്കുന്നു... Read More
കാസറഗോഡ് പാക്കം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ലാബ് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19ന് ഉച്ചയ്ക്ക് 2വരെ. ഫോൺ 9495092080, 9446261832.
പാലക്കാട് ജില്ലയിലെ പ്രധാന ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ആരോഗ്യ കേരളം ജില്ലാ ഓഫീസിൽ ജനുവരി ഒൻപതിന് രാവിലെ 10 മുതൽ ടെൻഡർ ഫോമുകൾ വിതരണം ചെയ്യും. ടെൻഡറുകൾ ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കുമെന്ന് എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ: 0491 2504695.
സർക്കാരിന്റെ വിവിധ പ്രൊജക്ടുകളിലേക്ക് ടെൻഡറുകൾ ക്ഷണിച്ചു... Read More
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഉപകരണങ്ങളുടെ പട്ടിക ടെൻഡർ ഫോമിനോടൊപ്പം സ്കൂൾ ഓഫീസിൽ നിന്നും ലഭിക്കും. നിരതദ്രവ്യം 2000 രൂപ. ടെൻഡർ ഫോം വില 400 രൂപ. ജനുവരി 19 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ സ്കൂൾ ഓഫീസിൽ നിന്നും ലഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8075167364.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ഫിസിക്സ് ലാബിലേക്ക് വാൾ ഷെൽഫ് നിർമ്മിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 18ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ടെൻഡറുകൾ ക്ഷണിക്കുന്നു... Read More
കണ്ണൂർ പട്ടുവം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 23ന് ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും. ഫോൺ: 9495431249.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.