- Trending Now:
പനമരം ഐ,സി.ഡി.എസിനു കീഴിലെ 47 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 2 ന് ഉച്ചക്ക് 12 നകം ടെണ്ടർ നൽകണം. ഫോൺ: 04935 220282.
കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒയുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക്, 2023-24 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്. ഫോൺ: 0495-2373566.
ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റ് വാങ്ങുന്നതിന് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് ടെണ്ടർ സമർപ്പിക്കാം. അവസാന തിയതി ഫെബ്രുവരി 6 ന് ഉച്ചയ്ക്ക് 2 മണി. ഫോൺ: 0480 2700380.
ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, രണ്ട് മിനി അങ്കണവാടികളിലേക്കും 2023-24 സാമ്പത്തികവർഷം പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി : ഫെബ്രുവരി ആറ്. വിശദവിവരങ്ങൾക്ക് ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188959864.
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കൊടകര ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടിയിലേക്ക് 2023 - 24 സാമ്പത്തിക വർഷത്തിൽ പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്ക് വിധേയമായി താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ന് രണ്ട് മണി വരെ. ഫോൺ: 0480 2757593.
ചാലക്കുടി സംയോജിത ശിശു വികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന 91 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റ് വാങ്ങുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. സ്ഥാപനങ്ങൾ, അംഗീകൃത ഏജൻസികൾ തുടങ്ങിയവർക്ക് ടെണ്ടർ സമർപ്പിക്കാം. അവസാന തിയതി ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 2 മണി. ഫോൺ: 0487 2706044.
മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2023 -24 സാമ്പത്തിക വർഷത്തേക്ക് അങ്കണവാടി പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ഉച്ചയ്ക്ക് 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2743688.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.