Sections

വിവിധ സാമഗ്രികളുടെ വിതരണത്തിന് ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Feb 07, 2023
Reported By Admin
tender invited

ടെൻഡർ ക്ഷണിച്ചു


ലബോറട്ടറി സാമഗ്രികളുടെ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

നെട്ടൂരിലെ കന്നുകാലി സമുദ്ര കാർഷിക ഉൽപന്നങ്ങൾക്കായുളള സംസ്ഥാന ലബോറട്ടറിയിലേക്ക് മീഡിയ, റീജന്റുകൾ, രാസവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 13 ഉച്ചകഴിഞ്ഞ് മൂന്നിനകം ലൈവ്സ്റ്റോക്ക് പ്രൊഡക്ട്സ് ഇൻസ്പെക്ടിങ് ഓഫീസർ, സ്റ്റേറ്റ് ലാബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ്, നെട്ടൂർ പി.ഒ, എറണാകുളം-682040 എന്ന വിലാസത്തിൽ ലഭിക്കണം. കുടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ - 0484 2960429

ആർച്ചറി അക്കാദമിയിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

ജില്ലാ സ്പോർട്സ് കൗൺസിൽ പുൽപ്പളളിയിലെ ആർച്ചറി അക്കാദമിയിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം 944 രൂപയ്ക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ ഫോറത്തോടൊപ്പം 3600 രൂപ നിരതദ്രവ്യം അടക്കണം. ടെണ്ടർ ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 1 നകം ലഭിക്കണം. ഫോൺ: 04936 202658.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.