Sections

കണ്ടിജൻസി സാധനങ്ങൾ, ട്രെയിനിംഗ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യൽ, മണ്ണ് നീക്കം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Aug 24, 2024
Reported By Admin
Tender notice for equipment supply to ITI Pinarayi and Anganwadi contingency materials distribution

ട്രെയിനിംഗ് ആവശ്യാർത്ഥം ഉപകരണ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

പിണറായി ഐ ടി ഐ യിലെ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാർത്ഥം ഉപകരണ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31 ന് 2 മണി വരെ ഫോൺ : 0490 2384160

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ ടെൻഡർ

കൂത്തുപറമ്പ് ശിശു വികസന പദ്ധതി ആഫീസറുടെ കാര്യാലയത്തിന് കീഴിലെ ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കോട്ടയം തുടങ്ങിയ പഞ്ചായത്തുകൾ, കൂത്തുപറമ്പ് മുൻസിപ്പാലിറ്റി എന്നിവയിൽപ്പെടുന്ന 108 അങ്കണവാടികളിലും 2023-24 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ള ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തി/സ്ഥാപനം എന്നിവയിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ ഒൻപതിന് രാവിലെ 11.30 വരെ കൂത്തുപറമ്പ് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. ഫോൺ : 0490 2363090.

മണ്ണ് നീക്കം ചെയ്യുന്നതിന് ടെൻഡർ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ കിഫ്ബി ധന സഹായത്തോടെ ബിഎസ്എൻഎൽ മുഖേന നടക്കുന്ന മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായി പഴയ ഡയാലിസിസ് കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 28 ഉച്ചക്ക് ഒരു മണി വരെ.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.