- Trending Now:
തെങ്ങുകളുടെ നാട്ടിൽ നിന്ന് വിപണി പിടിക്കാൻ ഏറ്റവും അനുയോജ്യമായ ഉത്പ്പന്നം കരിക്ക് തന്നെയാണ്. കരിക്കിന്റെ ഉൾഭാഗത്താണ് രുചിയും പുതുമയും ഒളിപ്പിച്ചിരിക്കുന്നത്. ഈ സമ്പത്തിന്റെ പാക്കിലാക്കി മാർക്കറ്റ് ചെയ്താൽ നല്ലൊരു ബിസിനസ് സാധ്യതയാണ്
4.61 കോടി രൂപ വിലയുള്ള ലംബോർഗിനി ഇന്ത്യൻ വിപണിയിലെത്തി... Read More
കേരളത്തിൽ പച്ചതേങ്ങ സംഭരണം പോലും കൃത്യമായ നടക്കാത്തിനാൽ കർഷകർ ബുദ്ധിമുട്ടിലാകുന്ന സമയത്ത് ഇളനീർ സംസ്കരണം നടത്തിയാൽ വലിയ തോതിൽ ഇളനീർ കേരളത്തിൽ നിന്ന് തന്നെ സംരംഭരിക്കാം. ഇതോടൊപ്പം സ്ഥിരമായി ഇളനീർ ലഭ്യമാക്കുന്ന ഏജന്റുമാർ ഇന്നുണ്ട്. തമിഴ്നാട്ടിലും വലിയ തോതിൽ കേര കർഷകരുണ്ട്.
ഇതിനാൽ അസംസ്കൃ വസ്തുക്കളുടെ അഭാവം വരുന്നില്ല. എന്നാലും ഇവയുടെ വിലയാണ് പരിഗണിക്കണം. ഇളനീർ വില സീസണിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ശൈത്യകാലത്ത് വില്പന കുറയുന്നതിനാൽ വില കുറവായിരിക്കും. എന്നാൽ വേനൽ കാലത്ത് പ്രാദേശിക വിപണിയിലടക്കം ഇളനീരിന് ആവശ്യക്കാരുള്ളതിനാൽ വില വർധിക്കും.
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റുമായി റിയല്‍ മി ... Read More
ശേഖരിക്കുന്ന ഇളനീർ കഴിയുന്നത്ര വേഗത്തിൽ വെള്ളം ശേഖരിക്കുകയാണ് വേണ്ടത്. ഇവ കഴുകി ബോറിംഗ്, സക്കിംഗ് യൂണിറ്റ് വഴി വെള്ളം ഊറ്റിയെടുക്കണം, ഇവ തണുപ്പിച്ച് ആവശ്യമെങ്കിൽ ബയോ പ്രിസർവേറ്റീവ്സ് ചേർത്ത് ബോട്ടിലിംഗ് നടത്തണം. പാസ്ചുറൈസ് ചെയ്ത വിപണിയിലെത്തിക്കുന്നതാണ് പ്രവർത്തണം. മധുരമുള്ള ഇളനീരിനായി റിപ്പോർട്ട് ചെയ്യപ്പെടാത്ത അളവിൽ പഞ്ചസാര കലർത്തുന്നുണ്ട്. ഇത് വിപണിയിൽ ദോഷമായി ബാധിക്കും
ഇന്ത്യന്‍ വിപണിയില്‍ തരംഗമാവാന്‍ ഒരുങ്ങി നോയിസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച്... Read More
2500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ആവശ്യമാണ്. മികച്ച വൈദ്യുത സപ്ലൈ, 6 ജോലിക്കാർ എന്നിവ ആവശ്യമായി വരും. ഇതിനായി വാഷിംഗ് യൂണിറ്റ്, ബോറിംഗ് യൂണിറ്റ്, സക്കിംഗ് യൂണിറ്റ്, ചില്ലിംഗ്, പാസ്ചുറൈസേഷൻ യൂണിറ്റ്, സീലിംഗ് യൂണിറ്റ് എന്നിവ ആവശ്യമാണ്. പാക്കിംഗിനായി മൂന്ന് രീതി ഉപയോഗിക്കാം. ടെട്രാ പാക്കുകളിലോ പ്ലാസ്റ്റിക്ക് കുപ്പികളിലോ ക്യാനുകളിലോ വിതരണം ചെയ്യാം. ഇവയും ആവശ്യമാണ്
ഓഹരി വിപണിയിലെ കാളയും കരടിയും എങ്ങനെ അവിടെ വന്നു??... Read More
കെട്ടിടത്തിനായി വരുന്ന തുക കിഴിച്ചാൽ 80 ലക്ഷം രൂപയോളം മെഷനറികൾക്കായി ആവശ്യം വരും. പ്രവർത്തന മൂലധനമായി 30 ലക്ഷം രൂപ കാണണാം. രാജ്യത്തെ ടെണ്ടർ കോക്കനട്ട് വാട്ടർ വിപണി 2017 ൽ 9.2 മില്യൺ ഡോളരായി വളർന്നിരുന്നു. 2023 ഓടെ ഇത് 25.4 മില്യൺ ഡോളറിലേക്ക് എത്തുമെനനാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം ലോക മാർക്കറ്റ് 20020-25 കാലഘട്ടത്തിൽ 6.3 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ നല്ല ലാഭം നേടാൻ സാധിക്കുന്ന സംരംഭമാണിത്
3000 ലിറ്റർ ഉത്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചൊരാൾക്ക് പ്രതിദിനം ഇവ 200 രൂപ നിരക്കിൽ വിൽക്കാൻ സാധിക്കും. ഓൺലൈനായും പ്രാദേശിക വിപണിയിലും വി?ദേശത്തും വിപണ സാധ്യതയുണ്ട്. വർഷത്തിൽ 300 ദിവസം വില്പന നടത്തിയാൽ വാർഷിക വിറ്റുവരവ് 18 കോടി രൂപയാണ്. ഇതിൽ നിന്ന് ചെലവുകളും നികുതിയും കിഴിച്ചാൽ 4.50 കോടിയുടെ വാർഷിക ലാഭം പ്രതീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.