Sections

ഇളനീർ: പ്രകൃതിയുടെ ആന്റിബയോട്ടിക് പാനീയം

Wednesday, Apr 09, 2025
Reported By Soumya
Health Benefits of Tender Coconut Water – A Natural Hydration Powerhouse

ഉന്മേഷദായകമായ വെറുമൊരു ദാഹശമനി മാത്രമല്ല ഈ കരിക്കിൻ വെള്ളം. വിറ്റാമിനും ധാതുലവണങ്ങളും പോഷകങ്ങളും എൻസൈമുകളും കൊണ്ട് സമൃദ്ധമാണ് ഈ കല്പവൃക്ഷക്കനി. രസക്കൂട്ടുകളോ രാസചേരുവകളോ ഇല്ലാത്ത ഈ പ്രകൃതിപാനീയത്തെ വെല്ലാൻ ലോകത്തൊരു ദാഹശമനിയ്ക്കുമാവില്ല. മാംസ്യഹേതുക്കളായ അമിനോ ആസിഡും രാസത്വരകങ്ങളും ദഹനസഹായിയായ ഡയറ്ററി ഫൈബറും വിറ്റാമിൻ-സി, പൊട്ടാസ്യം, മെഗ്നീഷ്യം, മാംഗനീസ് എന്നീ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെയും ക്ലോറൈഡിന്റെയും പാർശ്വഫലങ്ങളെ കുറിച്ചൂള്ള ഭീതിയും വേണ്ട.100 മില്ലി ലിറ്റർ ഇളനീരിൽ 250 മില്ലി ഗ്രാം പൊട്ടാസ്യവും 105 മില്ലി ഗ്രാം സോഡിയവും അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്ന വിറ്റാമിൻ സി യും ഇതിൽ വേണ്ടുവോളമുണ്ട്.

  • ശരീരഭാരം കുറക്കുന്നതിന് ഇളനീർ വളരെ നല്ലതാണ്. ഭക്ഷണത്തോടുള്ള അത്യാർത്തിക്ക് ശമനം വരുത്തുന്ന ഈ പാനീയത്തിൽ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്.
  • ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിതമായി നിർത്താൻ ആവശ്യമായ പോഷകങ്ങളുടെ അളവ് വേണ്ടുവോളമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ഈ പാനീയം അത്യുത്തമവുമാണ്.
  • കരിക്കിൻ വെള്ളത്തിൽ ലീനമായ പൊട്ടാസ്യം, മെഗ്നീഷ്യം ധാതുക്കൾ കിഡ് നിയിലെ കല്ലിനെ അലിയിച്ചുകളയും.
  • മുഖക്കുരു, കലകൾ, ചുളിവുകൾ, ചർമ്മം വലിഞ്ഞുണ്ടാകുന്ന പാടുകൾ, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചർമ്മ പ്രശ്നങ്ങൾക്കും ഇളനീർ പരിഹാരമാണ്. കിടക്കാൻ നേരം ഈ കലകളിൽ നീർ പുരട്ടി കിടന്നുറങ്ങുകയേ വേണ്ടൂ. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഫലം നിശ്ചയം.
  • ദഹനക്കേടു പോലുള്ള രോഗങ്ങൾ നിമിത്തം ശരീരത്തിന്റെ ജലാംശം നഷ്ടമായവർക്ക് പൊട്ടാസ്യവും സോഡിയവും അടങ്ങിയിട്ടുള്ള ഇളനീർ അമൂല്യമായ ഔഷധമാണ്.
  • ലോറിക് ആസിഡിന്റെ കലവറയാണ് കരിക്ക്. അണുബാധ തടയാൻ ഇത് നല്ലതാണ്. ഇളനീർ എന്നും കുടിക്കുന്നത് മൂത്ര സംബന്ധമായ രോഗങ്ങളെ തടയും.
  • വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികൾക്ക് ഇളനീർ നല്ലൊരു സിദ്ധൌഷധമാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.