Sections

വാടകയ്ക്ക് വാഹനം ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു

Monday, Oct 09, 2023
Reported By Admin
Tenders Invited

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. വാഹന(കാർ, ജീപ്പ്)ത്തിന് ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ (ആർ.സി ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ്) ഉണ്ടായിരിക്കണം. പ്രതിമാസം 800 കീ.മീ വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുകയെന്ന് പാലക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. 2,40,000 രൂപയാണ് അടങ്കൽ തുക. ഒക്ടോബർ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 0491 2847770.

താനൂർ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ജീപ്പ്/കാർ എന്നീ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 26ന് ഉച്ചയ്ക്ക് 12 വരെ താനൂർ ഐ.സി.ഡി.എസ് ഓഫീസിൽ വെച്ച് ടെൻഡർ ഫോറം വിൽക്കപ്പെടും. അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്കകം ടെൻഡറുകൾ സമർപ്പിക്കണം. ഉച്ചയ്ക്ക് രണ്ടിന് ടെൻഡർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, താനൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പിൻ: 676302 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 04942442981.

ജെ.എസ്.എസ്.കെയുടെ മാതൃയാനം പദ്ധതി പ്രകാരം മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച അമ്മമാരെയും, കുട്ടികളെയും റണ്ണിങ് കോൺട്രാക്ട് വഴി ആശുപ്രതിയിൽ നിന്നും വീട്ടിൽ എത്തിക്കുന്നതിനും വീടുകളിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനും വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. 1500 സി.സിക്കു താഴെ നാല് സീറ്റുള്ള കാർ ഉടമകളിൽ നിന്നും ടാക്സി ഡ്രെവർമാരുടെ സംഘടനകളിൽ നിന്നുമാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡർ പ്രകാരം 2024 മാർച്ച് 31 വരെയായിരിക്കും കാലാവധി. ഒക്ടോബർ 17ന് രാവിലെ മൂന്ന് മണിവരെ ടെൻഡർ സ്വീകരിക്കും. അന്നേ ദിവസം 3.30ന് ടെൻഡർ തുറക്കും. ഫോൺ: 0483 2734866.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.