Sections

പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് നൽകുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു

Thursday, Jun 22, 2023
Reported By Admin

പ്രീസ്കൂൾ കിറ്റിന് ടെൻഡർ


കട്ടപ്പന അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളിൽ പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് നൽകുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച കവറിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി ജൂൺ 27 രാവിലെ 11 മണി. അവസാന തിയതി ജൂൺ 27 പകൽ 1 മണി. ടെൻഡർ തുറക്കുന്നത് ജൂൺ 27 പകൽ 2.30 . ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാമ്പിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ കട്ടപ്പന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 9895090045.

അങ്കമാലി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ 2022-23 സാമ്പത്തിക വർഷത്തിൽ ആവശ്യമായ പ്രീസ്കൂൾ സാധനങ്ങൾ എത്തിച്ച് നൽകുന്നതിന് വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി: 2023 ജൂലൈ 6, ഉച്ചക്ക് 1ന് ടെണ്ടർ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 6, ഉച്ചക്ക് 2.30ന് ടെണ്ടർ തുറക്കുന്ന അവസാന തീയതി 2023 ജൂലൈ 6, ഉച്ചക്ക് 3ന് കൂടുതൽ വിവരങ്ങൾക്ക്: 0484 2459255

കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം ജൂൺ 30 ന് ഉച്ചക്ക് 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂൺ 30 ഉച്ചയ്ക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 -2373566.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് ഗുണനിലവാരമുള്ള പ്രീ-സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള മുദ്ര വെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. അവസാന തിയ്യതി : ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 2.30 വരെ. ഫോൺ: 0480 2865916.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിലെ 180 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 30. ഫോൺ: 0487 2307516.

കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസ് അഡീഷണൽ പ്രോജക്ടിന്റെ കീഴിലുള്ള 110 അങ്കണവാടികൾക്ക് 2022-23 സാമ്പത്തികവർഷം പ്രീസ്കൂൾ കിറ്റിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2425777, 9188959701

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം ഐ.സി.ഡി.എസ്. പ്രൊജക്റ്റ് 2022-23 സാമ്പത്തിക വർഷം അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിനും, വിതരണം ചെയ്യുന്നതിനും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ്. കൂടുതൽ വിവരങ്ങൾക്ക് 0485-2828161, 9188959728 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊച്ചി അർബൻ 1 ഐ.സി.ഡി.എസ്സിലെ 136 അങ്കണവാടികൾക്ക് 2022-23 സാമ്പത്തിക വർഷത്തിൽ പ്രീസ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയതി: 2023 ജൂലൈ 5ന് ഉച്ചയ്ക്ക് 1ന് കൂടുതൽ വിവരങ്ങൾക്ക് മട്ടാഞ്ചേരി കൊച്ചി അർബൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484-2227284 മൊബൈൽ : 9847111531

എറണാകുളം ജില്ലയിലെ ആലങ്ങാട് ഐസിഡിഎസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേക്ക് 2022- 23 വർഷത്തിൽ ആവശ്യമായ പ്രീസ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള മുദ്ര വെച്ച് ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫോം വിൽക്കുന്ന അവസാന തീയതി: 2023 ജൂലൈ 4ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി : 2023 ജൂലൈ 4ന് ഉച്ചയ്ക്ക് 2 വരെ ടെണ്ടർ തുറക്കുന്ന തീയതി : 2023 ജൂലൈ 4, ഉച്ചയ്ക്ക് 3ന് കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആലങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0484- 2603244.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.