Sections

വിവിധ പദ്ധതികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Jan 13, 2023
Reported By Admin
tender invited

വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു


ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ കൊടകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് 2022-23 വാർഷിക പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ഉച്ചയ്ക്ക് 1 മണി. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2724876

കൊച്ചന്നൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലേക്ക് രണ്ടു ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. മുദ്രവെച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന സമയം ജനുവരി 25ന് രാവിലെ 11 മണി. ഫോൺ: 8075550118.

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ പുഴയ്ക്കൽ അഡിഷണൽ ഐസിഡിഎസ് പ്രൊജക്ടിലെ 137 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 21 ഉച്ചയ്ക്ക് 2 മണി. ഫോൺ : 0487 2360008

തൃശ്ശൂർ കൊടകര ഐസിഡിഎസ് പ്രൊജക്ടിലെ 93 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 27 ഉച്ചയ്ക്ക് 2 മണി. ഫോൺ : 0480 2757593

കളിമൺ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപാദകരിൽ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമൺ ഉൽപ്പന്നങ്ങളും (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ, ചുമർ അലങ്കാര വസ്തുക്കൾ, കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി ജനുവരി 25 അഞ്ച് മണിവരെയാണ്. അംഗീകരിക്കുന്ന ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തി/ സ്ഥാപനം ക്വട്ടേഷൻ അംഗീകരിക്കുന്ന തീയതി മുതൽ ആറ് മാസക്കാലത്തേയ്ക്ക് കളിമൺ ഉൽപ്പന്നങ്ങൾ ക്വാട്ട് ചെയ്ത നിരക്കിൽ സപ്ലൈ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471 2727010, www.keralapottery.org.

മേൽക്കൂര, കാർഷെഡ്, സ്റ്റെയർകെയ്‌സ് നിർമ്മിച്ച നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

ആലപ്പുഴ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര, കാർഷെഡ്, സ്റ്റെയർകെയ്സ് എന്നിവ അനുയോജ്യമായ സാധന സാമഗ്രികൾ എത്തിച്ച് നിർമ്മിച്ച നൽകുന്നതിന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ജനുവരി 20 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

ജലസംഭരണികൾ വൃത്തിയാക്കുന്നതിനും ക്ലോറിനേഷൻ ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന ശുദ്ധജല സംഭരണിയും അനുബന്ധമായി സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ ജലസംഭരണിയും വിതരണ ശൃഖലയിൽ സ്ഥാപിച്ചിരിക്കുന്ന ഉപസംഭരണികളും ആർ.ഒ പ്ലാന്റുകളോടനുബന്ധിച്ചുള്ള ജലസംഭരണികളും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുന്നതിനും മാസത്തിലൊരിക്കൽ ക്ലോറിനേഷൻ ചെയ്യുന്നതിനും വർഷത്തിൽ സൂപ്പർക്ലോറിനേഷൻ ചെയ്യുന്നതിനും താല്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 25 പകൽ 12 വരെ സ്വീകരിക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477-2282015.

ഡയപ്പർ, തെറാപ്പിമാറ്റ്, വാട്ടർ ബഡ് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ സമഗ്രശിക്ഷ കേരള ആലപ്പുഴയുടെ കീഴിൽ വീട്ടിലിരുന്ന് വിദ്യാഭ്യാസം ചെയ്യുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഡയപ്പർ, തെറാപ്പിമാറ്റ്, വാട്ടർ ബഡ് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ജനുവരി 21ന് ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്ററുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0477 2239655.

റാക്ക് സർവർ, ടി.എഫ്.ടി എൽസിഡി മോണിട്ടറുകൾ യു.എസ്.ബി കെ.വി.എം സ്വിച്ചുകൾ എന്നിവയുടെ സമഗ്രപരിപാലനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ഉപയോഗത്തിലുളള അഞ്ച് റാക്ക് സർവർ, രണ്ട് ടി.എഫ്.ടി എൽസിഡി മോണിട്ടർ, രണ്ട് യു.എസ്.ബി കെ.വി.എം സ്വിച്ച് എന്നിവയുടെ സമഗ്രപരിപാലനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 17-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടിതൽ വിവരങ്ങൾ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.