Sections

പിരിമുറുക്കം അകറ്റാൻ സഹായിക്കുന്ന 10 മാർഗങ്ങൾ

Saturday, Jul 13, 2024
Reported By Soumya
10 Ways To Relieve Stress

ജോലിസ്ഥലത്തും വീട്ടിലും ബന്ധങ്ങളിലും വളരെയധികം സമ്മർദ്ദവും പിരിമുറുക്കവും ഉണ്ട്. ഹൃദ്രോഗം, ആസ്മ, അമിതവണ്ണം, പ്രമേഹം, തലവേദന, വിഷാദം, ഗ്യാസ്ട്രോ, ഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ, അൽസ്ഹൈമേഴ്സ് ഡിസീസ് എന്നിവയെല്ലാം മാനസികസമ്മർദവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ്. നിമിഷങ്ങൾ കൊണ്ടു തന്നെ പിരിമുറുക്കം അകറ്റാൻ സഹായിക്കുന്ന 10 മാർഗങ്ങളാണ് ഇനി പറയുന്നത്. ഇവ ഒരിക്കലെങ്കിലും ചെയ്തു ശീലിച്ചാൽ സമയത്തിനും സൗകര്യത്തിനും സാഹചര്യത്തിനും അനുസരിച്ച് താൽപര്യമുള്ളവ തിരഞ്ഞെടുത്ത് ടെൻഷൻ വരുമ്പോൾ ഉപയോഗിക്കാം, പിരിമുറുക്കം മാറ്റാം.

  • നിങ്ങൾക്ക് ഉത്കണ്ഠയോ ടെൻഷനോ ഉണ്ടെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചൂടുള്ളതോ തണുത്തതോ ആയ പാൽ നിങ്ങളെ വിശ്രമിക്കാൻ സഹായിക്കും.
  • ചിരിക്കാനുള്ള കാരണങ്ങൾ നോക്കുക. ടിവിയിൽ ഒരു കോമഡി കാണുക, രസകരമായ ഒരു പുസ്തകം വായിക്കുക.
  • പാട്ടു കേട്ടും പാടിയും ചുവടുവയ്ക്കുന്നതും നൃത്തംചെയ്യുന്നതും പിരിമുറുക്കം പൊടുന്നനെ കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണ്.മറ്റുള്ളവർ കാണാനോ കേൾക്കാനോ അല്ല നമുക്കു വേണ്ടി മാത്രമാണ് ഇതു ചെയ്യുന്നത്. ഒരു മിനിട്ടു നേരം ഇതു ചെയ്താൽ പോലും നിങ്ങളുടെ പിരിമുറുക്കം 70 ശതമാനത്തിലധികം അയഞ്ഞുപോകുന്നത് സ്വയം മനസ്സിലാക്കാം.
  • ശരീരത്തിലെ ഹോർമോൺ നിലയിൽ തന്നെ മാറ്റം വരുത്തി പിരിമുറുക്കവും ടെൻഷനും കുറയ്ക്കുന്ന ഫലപ്രദമായ മാർഗമാണ് വ്യായാമം. നടത്തം പോലെ പതിവു വ്യായാമം ചെയ്യുന്നവർക്ക് പിരിമുറുക്കപ്രശ്നങ്ങൾ കുറയും. എന്നാൽ വ്യായാമത്തിന് സമയവും സ്ഥലവും സൗകര്യങ്ങളും നോക്കേണ്ടിവരും. പിരിമുറുക്കമുള്ള സമയത്ത് അതു കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാൽ പെട്ടെന്നു തന്നെ പിരിമുറുക്കം കുറയ്ക്കാൻ ലളിതമായി ചെയ്യാവുന്ന ഒരു വ്യായാമ മാർഗമാണ് സ്റ്റാൻഡിങ് ജോഗിങ്.ഒരു സ്ഥലത്ത് നിന്നുകൊണ്ടുതന്നെ ഓടുന്ന പ്രക്രിയയാണിത്. അരമിനിറ്റ് ചെയ്താൽ പോലും പേശീമുറുക്കവും ഹൃദയപ്രവർത്തന വേഗവും ശ്വാസഗതിയും മാറും.ഈ സമയം തലച്ചോർ പുറപ്പെടുവിക്കുന്ന എൻഡോർഫിൻസ് എന്ന നാഡീരസങ്ങൾ പിരിമുറുക്കം മുതൽ വേദന വരെ കുറയ്ക്കാൻ സഹായിക്കും.അഞ്ചു മിനിറ്റ് നേരം ചെയ്താൽ എത്ര കടുത്ത പിരിമുറുക്കത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം കിട്ടും.
  • പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവ നേരിടുന്നതിനു തൊട്ടുമുൻപ് അനുഭവപ്പെടുന്ന ശക്തമായ പിരിമുറുക്കത്തെ നൊടിയിടയിലകറ്റാൻ മനസുമാറ്റൽ ട്രിക്ക് സഹായിക്കും.
  • അഞ്ചു മിനിറ്റ് എങ്കിലും സ്വസ്ഥമായി തനിച്ചിരിക്കാവുന്ന ഒരു സ്ഥലം കിട്ടിയാൽ മാത്രമേ ഈ മാർഗം പരീക്ഷിക്കാനാവൂ. സുഖകരമായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. തുടർന്ന് നാല് അഞ്ചു തവണ സാവധാനം ആഴത്തിൽ ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുക. ഈ സമയം കണ്ണുകൾ പതിയെ അടച്ച് ശ്വാസഗതിയിൽ മാത്രം ശ്രദ്ധിക്കുക. ശ്വാസം ഉള്ളിലേക്കു കടക്കുന്നതും ശ്വാസകോശത്തിൽ നിറയുന്നതും സാവധാനം പുറത്തേക്കു പോകുന്നതും മനസ്സിലാക്കുക. ദീർഘശ്വസനം കഴിഞ്ഞാൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരവും സന്തോഷം നൽകുന്നതുമായ ഒരു സ്ഥലത്ത് നിങ്ങൾ നിൽക്കുന്നതായി മനസ്സിൽ സങ്കൽപിക്കുക. ഒരു സിനിമയിൽ കാണുന്നപോലെ അവിടെയുള്ള കാഴ്ചകൾ മനസ്സിൽ കാണുക. അവിടെ സന്തോഷത്തോടെ പുഞ്ചിരിയോടെ നിൽക്കുന്ന മുഖം മനസ്സിൽ കാണുക. അഞ്ചുമിനിറ്റ് നേരം എങ്കിലും ഇങ്ങനെ തുടരുക. ഇനി കണ്ണു തുറക്കുക.
  • പിരിമുറുക്കം അകറ്റാൻ ലളിതമായ ഒരു മാർഗമാണ് സുഗന്ധചികിത്സ അഥവാ അരോമ തെറപി. സുഗന്ധം നൂറു തരത്തിലുണ്ട്. റോസാപൂവിന്റേയും മുല്ലയുടേയും സുഗന്ധം മുതൽ തുളസിയുടെയും മിന്റിന്റെയും ഫ്രഷ്നസ് നൽകുന്ന ഗന്ധങ്ങൾ വരെയുണ്ട്. അതിൽ ഓരോരുത്തർക്കും ഓരോ തരം ഗന്ധങ്ങളോടാണ് പ്രിയം. ചിലർക്ക് ചില ഗന്ധം ഇഷ്ടമാവുകയുമില്ല.പലവിധത്തിലാണ് സുഗന്ധം പിരിമുറുക്കം അകറ്റുന്നത്. മൂക്കിലൂടെ കടന്നെത്തുന്ന സുഗന്ധ കണങ്ങൾ നാഡികളെ ഉത്തേജിപ്പിക്കുകയും തലച്ചോറിൽ വികാരങ്ങളുെട ഇരിപ്പിടമായ ലിംബിക് സിസ്റ്റത്തെ ഉണർത്തുകയും ചെയ്യുന്നു. ഇതു കൂടാതെ ഇഷ്ടസുഗന്ധം നല്ല ഓർമകളെയാണ് ഉണർത്തുക. അത്തരം പൊസിറ്റീവ് ഓർമകളും നമ്മളെ റിലാക്സ് ആക്കുന്നു.
  • നല്ല പിരിമുറുക്കം അനുഭവപ്പെടുമ്പോൾ മേൽ ശരീരഭാഗത്ത് പ്രത്യേകിച്ച് കഴുത്ത്, ചുമലുകൾ, മുതുക് ഭാഗങ്ങളിലെ പേശികൾ വലിഞ്ഞു മുറുകും. ഈ പേശികളെ അയച്ചു വിടാൻ സഹായിക്കുന്ന സ്ട്രെച്ചിങ് വ്യായാമങ്ങൾ പിരിമുറുക്കത്തിന് നൊടിയിടയിൽ ആശ്വാസം നൽകും.സ്ട്രെച്ചിങ്ങുകൾ ഏതു സാഹചര്യത്തിലും ചെയ്തു നോക്കാവുന്നവയാണ്.
  • ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ 'നോ' പറയാൻ പഠിക്കുക.
  • അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ഇത് നിങ്ങളുടെ ടെൻഷൻ കുറയ്ക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.