ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം സ്ഥാപനത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് നിർബന്ധമായും പാലിക്കേണ്ട 10 കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- ബിസിനസുകാരന് വ്യക്തമായ വിഷൻ ഉണ്ടാവണം. വിഷൻ ഇല്ലാത്ത ബിസിനസ്കാരന് ഒരിക്കലും മുന്നോട്ടു പോകാൻ സാധിക്കുകയില്ല. വിഷൻ ഉണ്ടായാൽ മാത്രം പോരാ, അത് കോർ വാല്യൂ ഉള്ള വിഷൻ ആയിരിക്കണം.
- നമുക്ക് ബിസിനസ്സിൽ നല്ല ടീം ഉണ്ടാകണം. ബിസിനസ് കാര്യങ്ങളൊക്കെ മുൻപോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി നമ്മുടെ ഒപ്പം നിൽക്കുന്ന നല്ല ടീമും ടീംവർക്കും ഉണ്ടാകണം.
- ഒരു ബിസിനസുകാരൻ എപ്പോഴും കസ്റ്റമേഴ്സിന്റെ മനസ്സ് അറിയുന്ന ആളായിരിക്കണം. ഏതൊരു സംരംഭം ആയാലും അതിന്റെ വിജയം കസ്റ്റമേഴ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. കസ്റ്റമേഴ്സ് സ്വീകരിച്ചാൽ മാത്രമേ സംരംഭം വിജയിക്കുകയുള്ളൂ. കസ്റ്റമേഴ്സിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത് അതുകൊണ്ടുതന്നെ കസ്റ്റമേഴ്സിന് താല്പര്യമുള്ള പ്രോഡക്ടുകൾ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.
- എപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുക. ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ബിസിനസ് മാറുന്നത് അനുസരിച്ച് അതിനുവേണ്ടിയുള്ള പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുക. ബിസിനസ് അപ്ഡേഷന് വേണ്ടിയുള്ള കോഴ്സുകളും, പുസ്തക വായനകളും നമുക്ക് ഉണ്ടാകണം. ഒരു ബിസിനസുകാരൻ എല്ലാ അറിവുകളും ശേഖരിക്കേണ്ട കാര്യമില്ല. നമ്മുടെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമുളള അറിവ് ശേഖരിക്കണം.
- വ്യത്യസ്തമായി ചെയ്യുക. മറ്റുള്ളവർ ചെയ്യുന്ന രീതിയിൽ നമ്മുടെ പ്രോഡക്റ്റ് ബിസിനസ് ചെയ്യാൻ പാടില്ല. നമ്മുടെ ബിസിനസിലെ പ്രോഡക്റ്റിന് എന്തെങ്കിലും വ്യത്യസ്തത ഉണ്ടായിരിക്കണം. എപ്പോഴും വ്യത്യസ്ത ആഗ്രഹിക്കുന്നവരാണ് കസ്റ്റമേഴ്സ്. അതുകൊണ്ട് നമ്മുടെ ബിസിനസ്സിൽ എപ്പോഴും വ്യത്യസ്തമായ രീതിയിലുള്ള പ്രോഡക്ടുകൾ സെയിൽ നടത്തുക.
- പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിക്കുക. ബിസിനസ് ചെയ്യുമ്പോൾ വിജയത്തിൽ നിന്നും പരാജയത്തിൽ നിന്നും നമുക്ക് പാഠങ്ങൾ പഠിക്കാൻ ഉണ്ടാകും. ഒരു വിജയം ഉണ്ടാകുമ്പോൾ എന്തുകൊണ്ട് വിജയമുണ്ടായി എന്ന് നമ്മൾ മനസ്സിലാക്കണം. അതുപോലെതന്നെ പരാജയം സംഭവിക്കുമ്പോഴും എന്തുകൊണ്ട് നമുക്ക് പരാജയം ഉണ്ടായി എന്ന് പരിശോധിക്കണം. നമ്മൾ ഒരിക്കലും ശിക്കാരി ശംഭു ആകരുത്. വിജയം നമുക്ക് എങ്ങനെയുണ്ടായി എന്നെ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് വീണ്ടും വിജയം ഉണ്ടാകാൻ സാധിക്കുകയുള്ളൂ.
- ടീമിനെ പരിശീലിപ്പിക്കുക. ടീം ഉണ്ടാക്കുന്നതുപോലെ പ്രധാനമാണ് ടീം അംഗങ്ങളെ പരിശീലിപ്പിക്കുക എന്നത്. ബിസിനസുകാർ ശ്രദ്ധിക്കേണ്ടത് നല്ല ടീം അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയുള്ളു. ടീം അംഗങ്ങൾ മോശമായാൽ നമ്മുടെ ബിസിനസും മോശമാകും. അതുകൊണ്ട് എപ്പോഴും ടീം അംഗങ്ങൾക്ക് പ്രോഡക്റ്റിനെ കുറിച്ചും സെയിലിനെ കുറിച്ചും പരിശീലനം കൊടുത്തു കൊണ്ടിരിക്കുക. പലരും തങ്ങളുടെ സ്റ്റാഫിനെ പൂർണമായും സെയിൽസിനെ കുറിച്ച് പഠിപ്പിക്കാൻ തയ്യാറല്ല. കാരണം അവർ പഠിച്ചുകഴിഞ്ഞു മറ്റൊരു സ്ഥാപനത്തിലേക്ക് പോകുമെന്ന് പേടിച്ചാണ് പലരും ചെയ്യാത്തത്. പക്ഷേ ഇത് ശരിയായ ഒരു രീതിയല്ല. നമ്മുടെ സ്റ്റാഫുകൾക്ക് പൂർണമായും പ്രോഡക്റ്റിനെക്കുറിച്ചും സെയിൽസിനെക്കുറിച്ചും പരിശീലനം ലഭിച്ചില്ലെങ്കിൽ നമ്മുടെ ബിസിനസ് പിന്നിലോട്ടു പോകാൻ സാധ്യതയുണ്ട്.
- വിജയവും പരാജയവും ഏറ്റെടുക്കുക. പല ബിസിനസുകാരും വിജയം സംഭവിച്ചുകഴിഞ്ഞാൽ അത് തങ്ങളുടെ കഴിവായി ഏറ്റെടുക്കും. പക്ഷേ ഒരു പരാജയം സംഭവിക്കുകയാണെങ്കിൽ അത് സ്റ്റാഫുകളുടെ തലയിൽ കെട്ടിവയ്ക്കാനാണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ ഒരു വിജയം ഉണ്ടാകുമ്പോൾ അത് നമ്മുടെ ടീം വർക്ക് കൊണ്ടുണ്ടായതാണ് എന്ന് പറയുകയാണെങ്കിൽ ഒരു പരാജയം ഉണ്ടാകുമ്പോഴും സ്റ്റാഫുകൾ അത് തങ്ങളുടെ പ്രശ്നമായി എടുക്കുകയും, അതെങ്ങനെ പരിഹരിക്കാം എന്ന് കൂട്ടായി ചിന്തിക്കുകയും ചെയ്യും.
- എപ്പോഴും നമുക്ക് എഴുതി തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റ് ഉണ്ടായിരിക്കണം. ഓരോരുത്തർക്കും എന്തൊക്കെയാണ് അവരുടെ ജോലികൾ എന്നും എന്തൊക്കെയാണ് അവർ ചെയ്യേണ്ടത് എന്നും വ്യക്തമായ ഒരു സ്ക്രിപ്റ്റ് ഉണ്ടായിരിക്കണം. ആ സ്ക്രിപ്റ്റ് അനുസരിച്ച് സ്റ്റാഫുകൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കണം.
- നമ്മൾ എപ്പോഴും നമ്മുടെ ബിസിനസിനെയും സ്റ്റാഫുകളെയും മുന്നിൽ നിന്ന് നയിക്കുന്ന ആളാകണം. ബിസിനസിൽ ഇറങ്ങി പണി ചെയ്യുന്ന ആളായി മാറരുത്. ബിസിനസ്സിൽ നമുക്ക് കമാൻഡിങ് പവർ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.
ഓരോ സ്റ്റാഫിന്റെയും കഴിവുകൾ കണ്ടെത്തി അവരെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സ്കിൽ നമ്മൾ ഉണ്ടാക്കിയെടുക്കണം. ഈ പറഞ്ഞ പറഞ്ഞിരിക്കുന്ന 10 കാര്യങ്ങളും നമ്മുടെ ഒരു ബിസിനസിനെ മുന്നോട്ടു കൊണ്ടു പോകുന്നതിന് അത്യാവശ്യം വേണ്ട ഘടകങ്ങളാണ്.
ഒരു ബിസ്നസ് നടത്തുമ്പോൾ എല്ലാ തീരൂമാനങ്ങളും ജോലികളും ഒറ്റയ്ക്ക് ചെയ്യുന്നത് നല്ലതാണോ?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.