Sections

രാജ്യത്തെ വളര്‍ന്നുവരുന്ന സംരംഭകരെ സഹായിക്കുന്നതിനായി 10 കോടി ഗ്രാന്റ്

Wednesday, Aug 03, 2022
Reported By admin
grant for entrepreneurs

പദ്ധതിയുടെ ഭാഗമായി കൂടുതല്‍ അടല്‍ ഇന്‍കുബേഷന്‍ സെന്ററുകളും, അടല്‍ കമ്മ്യൂണിറ്റി ഇന്നവേഷന്‍ സെന്ററുകളും സ്ഥാപിക്കും

 

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നീതി ആയോഗിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നു. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ അടല്‍ ഇന്‍കുബേഷന്‍ സെന്ററുകളും, അടല്‍ കമ്മ്യൂണിറ്റി ഇന്നവേഷന്‍ സെന്ററുകളും സ്ഥാപിക്കും. ഓരോ അടല്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും 5 വര്‍ഷത്തിനുള്ളില്‍ 10 കോടി രൂപ ഗ്രാന്റ് ലഭിക്കും. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, റിസര്‍ച്ച് സെന്ററുകള്‍ തുടങ്ങിവയ്ക്ക് 10 കോടി ഗ്രാന്റിന് അപേക്ഷിക്കാം.

സാമൂഹിക സംരംഭകത്വത്തോടൊപ്പം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയാണ് ഇന്ത്യയിലെ നവീകരണത്തെ നയിക്കുന്നതെന്ന് NITI ആയോഗ് സിഇഒ പരമേശ്വരന്‍ അയ്യര്‍. രാജ്യത്തെ വളര്‍ന്നുവരുന്ന സംരംഭകരെ സഹായിക്കുന്നതിന് ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയിലെ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുകയും പിന്തുണയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 18 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 68 അടല്‍ ഇന്‍കുബേഷന്‍ സെന്ററുകളാണ് ഇന്ത്യയിലുള്ളത്. ഈ ഇന്‍കുബേഷന്‍ സെന്ററുകള്‍ വഴി ഇന്ത്യയിലെ 2,700-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.