Sections

സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകൾ; അപേക്ഷകൾ ക്ഷണിച്ചു

Saturday, Sep 16, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മനയിൽകുളങ്ങര സർക്കാർ വനിതാ ഐ ടി ഐയിൽ അഗ്രോ പ്രോസസ്സിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: ഫുഡ് ടെക്നോളജിയിൽ യു ജി സി അംഗീകൃത ബി വോക്/ ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഫുഡ് ടെക്നോളജിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ അഗ്രോ പ്രോസസ്സിങ് ട്രേഡിലുള്ള എൻ ടി സി /എൻ എ സി യും മൂന്നുവർഷ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് രാവിലെ 11.30ന് ഐ ടി ഐയിൽ എത്തണം. ഫോൺ 0474 2793714.

വനിതാ കൗൺസിലർ നിയമനം

സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയിൽ പത്തനാപുരം ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിലേക്ക് പരിചയസമ്പന്നരായ വനിതാ കൗൺസിലറെ നിയമിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങൾ അറിവുള്ള ഫാമിലി കൗൺസിലിംഗ് പരിചയമുള്ളവർ ഏഴു ദിവസത്തിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് info@gandhibhavan.org ഫോൺ: 0475 2355573, 9605046000, 9605047000, 9605048000.

താത്ക്കാലിക നിയമനം

ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം - 691003 വിലാസത്തിൽ ലഭിക്കണം.

എസ് റ്റി അനിമേറ്റർ നിയമനം

ആര്യങ്കാവ് സി ഡി എസിൽ നിലവിലുള്ള എസ് റ്റി അനിമേറ്റർ തസ്തികയിൽ ദിവസ വതന അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: പത്താം ക്ലാസ്, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരും കുടുംബശ്രീ സംഘടിപ്പിച്ച എം എൽ പി യിൽ പങ്കെടുത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാ.ം ആര്യങ്കാവ് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. പ്രായപരിധി 25-45. അപേക്ഷയും വയസ്സ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ കൊല്ലം 691013 വിലാസത്തിൽ സെപ്റ്റംബർ 25നകം ലഭിക്കണം. ഫോൺ 0474 2794692.

ഇൻസ്ട്രക്ടർ നിയമനം

ചാത്തന്നൂർ സർക്കാർ ഐ ടി ഐയിൽ ഡ്രസ്സ് മേക്കിങ് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ജനറൽ വിഭാഗത്തിൽ നിന്നും താത്ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻ ടി സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡ്രസ്സ് മേക്കിങ് ഗാർമെന്റ് ഫാബ്രിക്കേറ്റിങ് ടെക്നോളജി/കോസ്റ്റ്യൂം ടെക്നോളജിയിലെ ബിരുദവും പ്രവർത്തിപരിചയവും അല്ലെങ്കിൽ അപ്പാരൽ ടെക്നോളജിയിലെ ഡിഗ്രിയും പ്രവർത്തിപരിചയവും. അസൽ സർട്ടിഫിക്കറ്റുകളും ശരിപർപ്പുകളും സഹിതം സെപ്റ്റംബർ 19 രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ 0474 2594579.

കരാർ നിയമനം

ആയുർപാലിയം പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ്/ജി എൻ എം (വനിതകൾ), ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനം നടത്തും യോഗ്യത : പാലിയേറ്റീവ് നഴ്സ് (വനിതകൾ) - എ എൻ എമ്മും പാലിയേറ്റീവ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. എ എൻ എം /ജി എൻ എം കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ആയുർവേദ തെറാപ്പിസ്റ്റ് - ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ അംഗീകാരമുള്ള ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. ജില്ലാ പഞ്ചായത്തിൽ സെപ്റ്റംബർ 26 രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ 0474 2763044.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ മയ്യിലെ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർഥികളുടെ രാത്രികാല മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. വൈകീട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെയാണ് പ്രവൃത്തി സമയം. യോഗ്യത: ബിരുദം, ബി എഡ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം

സെക്യൂരിറ്റി തസ്തികയിൽ നിയമനം

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 35 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. 12,000 രൂപ ഹോണറേറിയം ലഭിക്കും. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രവർത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷകൾ സെപ്റ്റംബർ 21ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0495-2371343.

അങ്കണവാടി ഹെൽപ്പർ നിയമനം: അഭിമുഖം 19 മുതൽ

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കുളള കൂടിക്കാഴ്ച സെപ്റ്റംബർ 19, 20, 21 തീയതികളിൽ രാവിലെ 10 മുതൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 0478-2869677.

കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ടെക്നിഷ്യൻ

നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതികവിദ്യാ വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ www.niyamasabha.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21. വിശദവിവരങ്ങൾ നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു/പി.ഡി.സി (തത്തുല്യം, കൂടാതെ കേരള സർക്കാർ അംഗീകൃത ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവർ യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 21 - 42 വയസ്. കേരള-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രവൃത്തിപരിചയം അഭിലഷണീയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ വെള്ളക്കടലാസിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും വ്യക്തമാക്കണം. അപേക്ഷകൾ തപാൽ മുഖേനയോ, നേരിട്ടോ ഇ-മെയിൽ വഴിയോ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനുള്ളിൽ ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം- 695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471 2303036.

ഡെപ്യൂട്ടേഷൻ നിയമനം

കണ്ണൂർ സർക്കാർ ആയൂർവേദ കോളജിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മോഡേൺ മെഡിസിൻ വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളിൽ സമാന തസ്തികയിലുള്ളവരിൽ നിന്നു നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ കൺസൽട്ടന്റ് (ഗൈനക്കോളജി), പീഡീയട്രീഷ്യൻ, ആർ.എം.ഒ (മോഡേൺ മെഡിസിൻ) എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ഡയറക്ടർ, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യഭവൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ വകുപ്പുതലവൻ മുഖാന്തിരം സമർപ്പിക്കേണ്ടതാണ്.

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് ഒഴിവ്

പുല്ലേപ്പടിയിലുളള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് ഒഴിവിലേക്ക് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് എസ്.എസ്.എൽസി യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. അപേക്ഷകൾ സെപ്തംബർ 18 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ആശുപത്രി സൂപ്രണ്ട്, സർക്കാർ ജില്ലാ ഹോമിയോ ആശുപത്രി പുല്ലേപ്പടി, കലൂർ പി.ഒ, എറണാകുളം 682017 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഫോൺ 0484-2401016.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഹോംസയൻസ് വിഭാഗത്തിലേക്കുള്ള 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30.നു നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം സമയക്രമം അനുസരിച്ച് പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

കമ്പ്യൂട്ടർ പ്രോഗ്രാമർ

കേരള സർക്കാരിന്റെ കീഴിലുള്ള ഐ.എച്ച്.ആർ.ഡി.യുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം.

നഴ്സ് നിയമനം

വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷ വിഭാഗത്തിൽ നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. ബി.എസ്.സി നഴ്സിങ് (ജി.എൻ.എം, എ.എൻ.എം), ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും നേടിയ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നേഴ്സിങ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

സ്റ്റാഫ് നഴ്സ് നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജിഎൻഎം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം നിർബന്ധം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സെപ്തംബർ 20 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04936 256 229.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.