- Trending Now:
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ലാബ് ടെക്നിഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാർച്ച് 14 ന് ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടക്കും. രാവിലെ 10.30 ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും 11.30 ന് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച. ഉദ്യാഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾ 0494 266039 എന്ന നമ്പറിൽ ലഭിക്കും.
സംസ്ഥാന ഊർജ വകുപ്പിന്റെ കീഴിലെ അനർട്ട് വഴി കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ അനുവദിച്ച പ്രോജക്റ്റിൽ പ്രൊജക്റ്റ് ഫെലോ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് സ്ട്രീം. അഭിലഷീണയ യോഗ്യത: ANSYS, ABAQUS, COMSOL, സോഫ്റ്റ് വെയറിലുള്ള പരിചയം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം: 22,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ kishorev@gcek.ac.in ൽ അയക്കണം. അവസാന തീയ്യതി: മാർച്ച് ആറ്. ഫോൺ: 9847451351.
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ RBSKAKAH (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനവും (എം.എസ് ഓഫീസ്). ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം : 25,000. പ്രായ പരിധി 2023 മാർച്ച് ഒന്നിന് 40 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാർച്ച് 15-ന് വൈകിട്ട് മൂന്നിനകം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484 2354737
എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ സീനിയർ ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ്, ജൂനിയർ ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ് എന്നീ തസ്തികളിൽ താൽക്കാലിക ഒഴിവ്.സീനിയർ ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ്:-യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തിൽ നിന്നുളള ഡയാലിസിസ് ടെക്നീഷ്യൻ ഡിപ്ലോമ കോഴ്സ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്കേഷൻ, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. ജൂനിയർ ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ്:- യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തിൽ നിന്നുളള ഡയാലിസിസ് ടെക്നീ്ഷ്യൻ ഡിപ്ലോമ കോഴ്സ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായപരിധി 40 വയസ്. (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന). താത്പര്യമുളളവർ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് മാർച്ച് എട്ടിനകം അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്നീഷ്യൻ സീനിയർ/ജൂനിയർ എന്ന് ഇ-മെയിൽ സബ്ജെക്ടിൽ വൃക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കുക്ക്, സിനീയർ ഡെക്ക്ഹാൻഡ് കുക്ക്, ജൂനിയർ ഡെക്ക്ഹാൻഡ് എന്നീ തസ്തികയിൽ മൂന്ന് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 18 ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. കുക്ക് പ്രായപരിധി 18-30. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. സിനീയർ ഡെക്ക്ഹാൻഡ് കുക്ക്:പ്രായപരിധി 18-28. വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. ജൂനിയർ ഡെക്ക്ഹാൻഡ് പ്രായ പരിധി 18-28. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.