- Trending Now:
സെയിൽസ് മേഖലയിൽ ഇന്നത്തെ പ്രധാനപ്പെട്ട ഒരു മാർക്കറ്റിംഗ് രീതിയാണ് ടെലിമാർക്കറ്റിംഗ്. ടെലി മാർക്കറ്റിങ്ങിൽ ഉണ്ടാകുന്ന ഒരബദ്ധധാരണ വിളിക്കുന്ന എല്ലാ കസ്റ്റമറും പ്രോഡക്റ്റ് വാങ്ങുമെന്നത്. അത് തെറ്റായ ഒരു കാര്യമാണ്. എല്ലാ ഫോൺ കോളുകളും സെയിൽസാക്കി മാറ്റാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസം വിളിക്കുന്ന ആളിന് ഉണ്ടാകണം. പലപ്പോഴും പത്ത് പേരെ വിളിക്കുമ്പോൾ എട്ടുപേരും നെഗറ്റീവ് പറയാനുള്ള സാധ്യത കൂടുതലുള്ള മേഖലയാണ് ടെലി മാർക്കറ്റിംഗ്. ഇതറിഞ്ഞുകൊണ്ട് നിങ്ങൾ ടെലി മാർക്കറ്റിലേക്ക് ഇറങ്ങണം. ഇതിനെക്കുറിച്ചുള്ള ചില പഠനങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഒരു ദിവസം 60 ഫോൺ കോളുകളിൽ കൂടുതൽ നിങ്ങൾക്ക് ഒരിക്കലും വിളിക്കാൻ സാധിക്കുകയില്ല. മിക്കവാറും 10 ഫോൺ കോളുകൾ ആയിരിക്കും ഒരു ദിവസം വിളിക്കാൻ സാധിക്കുക. മൂന്ന് ദിവസം കൊണ്ട് മാത്രമേ രണ്ട് കസ്റ്റമറെ കിട്ടുകയുള്ളൂ. ഒരു ദിവസം 60 ഫോൺ കോൾ വിളിക്കുകയാണെങ്കിൽ അതിൽ രണ്ട് സെയിൽ ഉണ്ടാകും. എങ്കിൽ ഒരുമാസത്തേക്ക് 50 സെയിൽസ് പ്രതീക്ഷിക്കാം എന്നുള്ളതാണ്. ടെലി മാർക്കറ്റിംഗ് എന്നുള്ള ഈ സംവിധാനം ഇന്ന് പലർക്കും ഡിസ്റ്റർബ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പറ്റിക്കപ്പെടുന്ന ഒരു മേഖല കൂടിയാണ് ടെലി മാർക്കറ്റിംഗ്. ടെലി മാർക്കറ്റിങ്ങിൽ പ്രോഡക്റ്റ് വിൽക്കുന്നത് സത്യസന്ധമായ പ്രോഡക്റ്റ് അല്ല എങ്കിൽ ആ പ്രോഡക്ടുമായി ഒരു കാരണവശാലും മുന്നോട്ടു കൊണ്ടു പോകാൻ സാധ്യമല്ല എന്ന കാര്യം കൂടി ഓർമിപ്പിക്കുന്നു.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.