Sections

ഇൻഫോപാർക്കിലെ ടെഡ്എക്സ് പ്രഭാഷണ പരമ്പര ശ്രദ്ധേയമായി

Tuesday, Oct 01, 2024
Reported By Admin
TEDxCUSAT 2024 at Infopark Kochi featuring inspiring speakers.

കൊച്ചി: ഇൻഫോപാർക്കിൽ നടന്ന പ്രചോദന പ്രഭാഷണ പരിപാടിയായ ടെഡ്എക്സ് ശ്രോതാക്കൾക്ക് ശ്രദ്ധേയമായ അനുഭവം സമ്മാനിച്ചു. ഇൻഫോപാർക്കും കൊച്ചി ശാസ്ത്ര സാങ്കേതികസർവകലാശാല(കുസാറ്റ്)യും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

അടുത്തിടെ വിരമിച്ച സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള പ്രമുഖർ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു.പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാൽ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അനിമ നായർ, സിനിമാ താരം അനന്തരാമൻ അജയ്, ഓട്ടോമോട്ടീവ് മാധ്യമപ്രവർത്തകൻ ഹാനി മുസ്തഫ, കുസാറ്റ് മുൻ ഡീൻ പി ആർ പൊതുവാൾ, ചലച്ചിത്ര നടി സിദ്ധി മഹാജൻകാട്ടി എന്നിരാണ് പരമ്പരയിൽ സംസാരിച്ചത്.

ഇൻഫോപാർക്ക് ഫേസ് ഒന്നിലെ അതുല്യ ഓഡിറ്റോറിയത്തിലാണ് ടെഡ്എക്സ് കുസാറ്റ് 2024 എന്ന പരിപാടി നടന്നത്. ഇൻഫോപാർക്കിൻറെ 20 -ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ടെഡ് എക്സ് പ്രഭാഷണം സംഘടിപ്പിച്ചത്. ടെഡ് എക്സ് കുസാറ്റിൻറെ അഞ്ചാമത് ലക്കമാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.