Sections

ടെക്നോപാർക്കിൽ ഗ്രേഡ്-എ ഐടി ഓഫീസ് സ്‌പെയ്‌സ് വികസിപ്പിക്കാൻ ധാരണാപത്രം ഒപ്പിട്ടു

Tuesday, Jan 14, 2025
Reported By Admin
Technopark to Develop Grade-A IT Office and Five-Star Business Hotel

ടെക്നോപാർക്ക് ഫേസ് 1 കാമ്പസിൽ ഗ്രേഡ്-എ ഐടി ഓഫീസ് സ്പെയ്സും ഫൈവ് സ്റ്റാർ ബിസിനസ് ഹോട്ടലും വികസിപ്പിക്കുന്നതിനായി ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ടെക്നോപാർക്കിന്റെയും പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ടു.

പദ്ധതിക്കായി 4.85 ഏക്കർ സ്ഥലത്ത് ഏകദേശം 400 കോടി രൂപ നിക്ഷേപിക്കും. 1 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള ഐടി ഓഫീസ് വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബഹുരാഷ്ട്ര ഐടി കമ്പനികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനും പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴി ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.