Sections

സെയിൽസ് ക്ലോസിങ്ങ് പെട്ടെന്ന് നടത്തുവാൻ വേണ്ടുന്ന ടെക്നിക്കുകൾ

Wednesday, Aug 02, 2023
Reported By Soumya
Sales

സെയിൽസ്മാൻമാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സെയിൽസ് ക്ലോസിങ്. പ്രോഡക്റ്റ് വാങ്ങുന്നതിന് വേണ്ടി എല്ലാ കാര്യങ്ങളും കേട്ടതിനു ശേഷവും സാധാരണയായി കസ്റ്റമർ പറയുന്നത് ഞാനൊന്ന് ആലോചിക്കട്ടെ, പിന്നീട് ഞാൻ സംസാരിക്കാം, ഞാനെന്റെ ഫാമിലിയുമായിട്ട് സംസാരിക്കട്ടെ, ഞാൻ നിങ്ങളെ തിരികെ വിളിക്കാം എന്നൊക്കെയുള്ള മറുപടികളാണ് പൊതുവെ പറയാറുള്ളത്. അതുപോലെതന്നെ ചില തുണിക്കടകളിൽ സാരിയോ മറ്റു തുണിത്തരങ്ങളോ വാരിവലിച്ചിട്ടിട്ട് ഞാൻ ഉദ്ദേശിച്ച സാധനം ഇവിടെയില്ല എന്ന് പറഞ്ഞ് പോകുന്ന രീതിയാണ് പൊതുവേ കാണാറുള്ളത്. ഇങ്ങനെയുള്ള അവസരങ്ങളിൽ സെയിൽസ്മാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.

പലപ്പോഴും സെയിൽസ് ക്ലോസിങ് നമ്മൾ ചോദിക്കാത്തത് കൊണ്ടാണ് നമുക്ക് ക്ലോസിങ് നടക്കാത്തത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കസ്റ്റമർ പറയട്ടെ എന്ന് വിചാരിച്ച് സെയിൽസ്മാൻമാർ പുഷ് ചെയ്യാറില്ല. സെയിൽസ്മാന്റെ ഭാഗത്ത് നിന്നും ക്ലോസിംഗിനെ കുറിച്ച് ചോദിച്ചാൽ മാത്രമേ ക്ലോസിങ് നടക്കാൻ സാധ്യതയുള്ളൂ. കസ്റ്റമർ പലപ്പോഴും നമ്മുടെ പല പ്രോഡക്ടുകൾ കണ്ട് കൺഫ്യൂഷനിൽ ആയിരിക്കും ഇരിക്കുന്നത്. അപ്പോൾ സെയിൽസ് ക്ലോസിങ്ങിനായി ചെറിയ ഒരു സപ്പോർട്ട് കസ്റ്റമറിന് കൊടുക്കേണ്ട ഉത്തരവാദിത്വം സെയിൽസ്മാനുണ്ട്. ഈ സമയത്ത് കസ്റ്റമറിനെ വളരെയധികം മനസ്സിലാക്കി അവരുടെ സാമ്പത്തിക കാര്യങ്ങളും ഈ പ്രോഡക്റ്റിന്റെ ആവശ്യകതയും ഒക്കെ നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി ചില ക്ലോസിങ് ടെക്നിക്കുകൾ ഉപയോഗിച്ച് ക്ലോസ് ചെയ്യാൻ സാധിക്കും.

പെയ്മെന്റ് ക്ലോസിങ്

കസ്റ്റമർ പ്രോഡക്ടിൽ കൺഫ്യൂഷനായി നിൽക്കുന്ന സമയത്ത് പ്രോഡക്റ്റ് എടുക്കുന്നത് ക്യാഷ് ആണോ, ചെക്കാണോ, ഗൂഗിൾ പേയാണോ എന്നൊക്കെ ചോദിക്കുന്ന ഒരു ടെക്നിക്കാണ്. അവർ കൺഫ്യൂഷനായി ഏത് സാധനം എടുക്കണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു സെയിൽസ്മാൻ ഉറച്ച ദൃഢമായ ശബ്ദത്തിൽ പെയ്മെന്റിനെ കുറിച്ച് ചോദിക്കുക. ഇത് കസ്റ്റമറിനെ പ്രോഡക്ട് ക്ലോസിങ്ങിലേക്ക് കൊണ്ടെത്തിക്കും.

പ്രോഡക്റ്റ് സെലക്ഷൻ ടെക്നിക്

രണ്ട് പ്രോഡക്റ്റ് കാണിച്ചിട്ട് സാർ ഇതാണോ അതോ ഈ പ്രോഡക്റ്റ് ആണോ ബില്ല് ചെയ്യേണ്ടത് എന്ന് ചോദിക്കുക.

ബില്ലിങ്ങിന്റെ അഡ്രസ് ചോദിക്കുക

ബില്ലിംഗ് ചെയ്യാനുള്ള അഡ്രസ്സ് ചോദിക്കാം അല്ലെങ്കിൽ അതിനു വേണ്ടിയിട്ടുള്ള ഫോം കൊടുത്ത് അവരെ കൊണ്ട് തന്നെ ഫില്ല് ചെയ്യിപ്പിക്കാം. അല്ലെങ്കിൽ ചോദിച്ചു നമുക്ക് എഴുതാം. ഇതിനെയാണ് ഫില്ലിംഗ് ഫോം ടെക്നിക്ക് എന്ന് പറയുന്നത്. ഇൻഷുറൻസ് പോലുള്ളതാണ് നമ്മുടെ പ്രോഡക്റ്റ് എങ്കിൽ അവരുടെ ബല്ലിംഗ് അഡ്രസ്സ് വാങ്ങുകയോ അവരെക്കൊണ്ട് തന്നെ ഫില്ല് ചെയ്യിപ്പിക്കുകയോ ചെയ്യുമ്പോൾ അവർ സ്വാഭാവികമായും ക്ലോസിങ്ങിലേക്ക് എത്തും.

സമ്മറി ക്ലോസിങ് ടെക്നിക്ക്

കസ്റ്റമർ ചിലപ്പോൾ ചില പ്രോഡക്റ്റിനെ കുറിച്ചുള്ള സംശയമുണ്ടാകും. സംശയങ്ങളെ ക്രോഡീകരിച്ചുകൊണ്ട് പ്രോഡക്റ്റിനെക്കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ച്, സാർ ഈ പ്രോഡക്റ്റ് വാങ്ങിച്ചാൽ ഇന്ന ഗുണങ്ങൾ ഉണ്ടാകും എന്നതിനെക്കുറിച്ച് എണ്ണി പറഞ്ഞുകൊണ്ട് അവരുടെ സംശയം മാറിയോ എന്ന് ഉറപ്പിച്ച് ക്ലോസ് ചെയ്യുന്ന ടെക്നിക്കാണിത്.

ഓഫർ ടെക്നിക്

ഇപ്പോൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനം ഈ മാസം 20 ശതമാനം ഓഫറിലാണ് കൊടുക്കുന്നത്. അടുത്തമാസം ആണെങ്കിൽ ഈ ഓഫർ കിട്ടില്ല ഫുൾ പേയ്മെന്റ് ചെയ്യേണ്ടിവരും എന്ന് പറഞ്ഞുകൊണ്ട് ക്ലോസിങ് നടത്താം. ആമസോൺ ഫ്ലിപ്കാർട്ട് പോലെയുള്ള ആപ്ലിക്കേഷൻ ഇത് സാധാരണ കാണാറുള്ള ക്ലോസിങ് ടെക്നിക്കാണ്. അടുത്തമാസം ഇത് ഈ ലാഭത്തിന് കിട്ടില്ല എന്നറിഞ്ഞ് മിക്ക കസ്റ്റമേഴ്സ് ആ പ്രോഡക്റ്റ് ക്ലോസിങ്ങിൽ എത്താനാണ് സാധ്യത.

ടൈം ക്ലോസിങ് ടെക്നിക്

സാർ ഈ പ്രോഡക്റ്റ് ഇപ്പോൾ കിട്ടാനില്ല. വളരെ കുറച്ചു മാത്രമേ സ്റ്റോക്കുള്ള. സ്റ്റോക്ക് കഴിഞ്ഞാൽ പിന്നെ കിട്ടാൻ ബുദ്ധിമുട്ടാണ്. ഇത് വളരെ മൂവിങ് ആയിട്ടുള്ള പ്രോഡക്റ്റാണ്. ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് കസ്റ്റമറിനെ ക്ലോസിങ്ങിലേക്ക് എത്തിക്കുന്ന ഒരു ടെക്നിക് ആണ്.

ചില ആൾക്കാർ പറയാറുണ്ട് ഞാൻ പിന്നീട് ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞുപോകുന്ന കസ്റ്റമർ ആണെങ്കിൽ. അവരോട് പ്രോഡക്റ്റിന് അനുകൂലിക്കുന്ന പ്രതികൂലിക്കുന്നതും ആയിട്ടുള്ള കാര്യങ്ങൾ എന്താണെന്ന് ചോദിക്കുക. അവർക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സമയത്ത് ഇത് വാങ്ങുന്ന സമയത്ത് സാറിന് ഇത്രയും നേട്ടങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഒരു ക്ലോസിങ് ടെക്നിക്. കൺഫ്യൂഷനായി ഇരിക്കുന്ന ഒരു കസ്റ്റമറിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ സഹായകരമായിരിക്കും.

ഇങ്ങനെ നിരവധി ക്ലോസിങ് ടെക്നിക്കുകൾ ഉണ്ട്. അതിൽ ചില ടെക്നിക്കുകളെ കുറിച്ച് മാത്രമാണ് ഇന്ന് നിങ്ങളോട് സംസാരിച്ചത്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.