Sections

ഇവി പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വിആർ ലാബുമായി കെഎസ് യുഎം സ്റ്റാർട്ടപ്പ് ടെക്മാഗി

Monday, Sep 02, 2024
Reported By Admin
Higher Education Minister R Bindu, inaugurating a VR lab of Kochi

മന്ത്രി ആർ ബിന്ദു ലാബ് ഉദ്ഘാടനം ചെയ്തു


കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലെ എഡ്-ടെക് സ്റ്റാർട്ടപ്പായ ടെക്മാഗി വൈദ്യുതവാഹനങ്ങൾക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെർച്വൽ  റിയാലിറ്റി ലാബ് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിആർ. ബിന്ദു ലാബിൻറെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് വിദ്യാർത്ഥികൾക്ക് പുതിയ ദിശാബോധം ഈ ലാബ് നൽകുമെന്ന് മന്ത്രി പറഞ്ഞു.

വി ആർ സാങ്കേതികവിദ്യയിൽ  സൈദ്ധാന്തിക അറിവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്തി വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള പഠനാനുഭവം വിആർ ലാബ് നൽകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻറെ സഹായത്തോടെ വിആർ ലാബിൻറെ വികസനം സാധ്യമാക്കുകയും, അതുവഴി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താനും ടെക്മാഗി ലക്ഷ്യമിടുന്നു.

ഇവി മേഖലയിൽ  വിദ്യാർത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിൽ  വിആർ ലാബിന് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് കമ്പനി സിഇഒ ദീപക് രാജൻ പറഞ്ഞു.സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ  വികസന പദ്ധതികൾ നടപ്പിലാക്കാൻ ടെക്മാഗി തയ്യാറെടുക്കുകയാണ്. വിആർ ലാബിൽ  കൂടുതൽ  വിപുലീകരണവും വികസനവും നടത്താനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Higher Education Minister R Bindu, looking at the VR lab of Kochi-based ed-tech startup Techmaghi under KSUM
കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ്് ചെയ്ത എഡ്-ടെക് സ്റ്റാർട്ടപ്പായ ടെക്മാഗി വൈദ്യുതവാഹനങ്ങൾക്കുള്ള  പഠനത്തിനായുള്ള സംസ്ഥാനത്തെ ആദ്യ വെർച്വൽ റിയാലിറ്റി ലാബ് പരിശോധിക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.

വ്യവസായ ലോകത്തെ അക്കാദമിക് പഠനവുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് 2021   സ്ഥാപിതമായ ടെക്മാഗി പ്രവർത്തിക്കുന്നത്. പ്രായോഗികവും നൈപുണ്യമുള്ള പഠനമാർഗങ്ങളെ കേന്ദ്രീകരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളുടെ വിപുലമായ ശേഖരം വിദ്യാർത്ഥികൾക്ക് ഇവർ പ്രദാനം ചെയ്യുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻറെ കൊച്ചിയിലെ കാമ്പസിലാണ് ടെക്മാഗിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കൂടാതെ, കൊച്ചിയിൽ  രണ്ട് എക്‌സ്പീരിയൻസ് സെൻററുകളും, ഗുജറാത്തിലെ എ  ജെ ഫൗണ്ടേഷനിൽ  പ്രവർത്തിക്കുന്ന ഒരു വിഭാഗവും ടെക്മാഗിയ്ക്കുണ്ട്.

46,000-ലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ  ഇടം നേടിയ കമ്പനിയാണ് ടെക്മാഗി. കൂടാതെ, 1.5 ലക്ഷം വിദ്യാർത്ഥികളെ വിവിധ മേഖലകളിൽ  ഇവർ പരിശീലിപ്പിക്കുകയും ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.