- Trending Now:
കൊച്ചി: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് യുഎൽ ടെക്നോളജി സൊല്യൂഷൻസും (ULTS) യുഎൽ സൈബർപാർക്കും ചേർന്ന് 'ടെക് പൾസ്' എന്നു പേരിൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമാണ് സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങൾ നടത്തുന്ന ടെക് പൾസ്. ഫെബ്രുവരി 15 മുതൽ 17 വരെ കോഴിക്കോട്ടെ യുഎൽ സൈബർപാർക്കിലാണു ഹാക്കത്തോൺ.
നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോഗിച്ചു നേരിടാൻ നൂതനാശയക്കാരായ യുവാക്കൾക്കു ലഭിക്കുന്ന വേദിയാണ് ടെക് പൾസ്. സുസ്ഥിരകൃഷി, പരിസ്ഥിതിസംരക്ഷണം, സമൂഹ നിയന്ത്രിത സംരംഭങ്ങൾ, ഫീൽഡ് ഓപ്പറേഷനുകളിലെ തൊഴിൽ ഹാജരും മനുഷ്യവിഭവപരിപാലനവും തുടങ്ങിയ രംഗങ്ങളിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ നല്ല അവസരമാണിത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതൽ സുസ്ഥിരവും സമഗ്രവും നൂതനവുമായ ഭാവിക്കായി സംഭാവന നൽകാനും പങ്കെടുക്കുന്നവർക്കാകും.
സംസ്ഥാനത്തെ എല്ലാ കോളേജിലെയും സാങ്കേതികവിദ്യാർത്ഥികൾക്കു പങ്കെടുക്കാം. അഞ്ചുപേർ അടങ്ങുന്ന ടീമുകളായാണു പങ്കെടുക്കേണ്ടത്. ഓരോ സ്ഥാപനത്തിനും ഓരോ ടീമിനെ നിർദ്ദേശിക്കാം. ഇവർ ഫെബ്രുവരി 5-നകം പ്രൊപ്പോസലുകൾ അയയ്ക്കണം. നിർദ്ദിഷ്ട വിഷയങ്ങളിൽ ഏതിലെങ്കിലും ആയിരിക്കണം പ്രൊപ്പോസൽ. വിദഗ്ദ്ധപരിശോധനയിലൂടെ തെരഞ്ഞെടുക്കുന്ന 15 ടീമുകൾക്കാണ് അവസരം. ഈ ടീമുകൾ തങ്ങളുടെ സാങ്കേതികമികവു വെളിവാക്കുന്ന സൊല്യൂഷനുകൾ ജൂറിക്കുമുന്നിൽ അവതരിപ്പിക്കണം. വിജയികളായ ടീമുകൾക്ക് 1.5 ലക്ഷം രൂപയുടെ സമ്മാനത്തുക വിതരണം ചെയ്യും.
വിവരങ്ങൾക്ക്: https://techpulse.ultsglobal.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.