Sections

ദുരുപയോഗം ചെയ്തു; ഗൂഗിളിന് വീണ്ടും പിഴ

Tuesday, Oct 25, 2022
Reported By admin
google

കോംപറ്റീഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി

 

പ്രമുഖ ടെക് കമ്പനി ഗൂഗിളിന് വീണ്ടും പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് 936 കോടി രൂപ പിഴയിട്ടത്. കമ്പനിയുടെ പേയ്മെന്റ് ആപ്പിനും പേയ്മെന്റ് സിസ്റ്റത്തിനും കൂടുതല്‍ പ്രചാരണം ലഭിക്കാന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വീണ്ടും പിഴയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം ഗൂഗിളിന് 133.76 കോടി രൂപയാണ് പിഴ ചുമത്തിയത്. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും കണ്ടെത്തി. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും  സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.