- Trending Now:
കോഴിക്കോട്: അടുത്തിടെ തുടക്കം കുറിച്ച സൂപ്പർ ലീഗ് കേരളയിലെ (എസ്എൽകെ) ആറ് ടീമുകളിലൊന്നായ കാലിക്കറ്റ് എഫ് സി ഹോം ഗ്രൗണ്ടിലും (പച്ച കലർന്ന നീല) നീലയും നിറത്തിലുള്ള ജേഴ്സി അണിയും.
ശനിയാഴ്ച നൂറുകണക്കിന് ആരാധകർ പങ്കെടുത്ത ചടങ്ങിൽ ലോക പ്രശസ്തനായ കാലിക്കറ്റ് എഫ് സി മുഖ്യ പരിശീലകൻ ഇയാൻ ആൻഡ്രൂ ഗില്ലൻ ജേഴ്സി പുറത്തിറക്കി.
ടീമിന്റെ ഹോം ജേഴ്സിക്ക് ടീലും നീലയും നിറമാണ്. എവേ മത്സരങ്ങൾക്ക് മഞ്ഞയും പരിശീലനത്തിന് പിങ്കും ലാവെൻഡറും ധരിക്കും. മൂന്നാമത്തെ ജേഴ്സി വെള്ള നിറത്തിലാണ്.
സഹ പരിശീലകൻ ബിബി തോമസ് മുട്ടത്ത്, ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ, കളിക്കാരായ പി വി അർജുൻ, മനോജ് മാർക്കോസ്, ജിജോ ജോസഫ്, അബ്ദുൾ ഹക്കു, മൊഹ് സലിം, താഹിർ സമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോഴിക്കോട് ഹൈലെറ്റ് മാളിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ ലോകപ്രശസ്തനായ കാലിക്കറ്റ് എഫ് സി മുഖ്യ പരിശീലകൻ ഇയാൻ ആൻഡ്രൂ ഗില്ലൻ, സഹ പരിശീലകൻ ബിബി തോമസ് മുട്ടത്ത്, കാലിക്കറ്റ് എഫ് സി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ എന്നിവർ ചേർന്ന് ടീലും നീലയും കലർന്ന നിറത്തിലുള്ള കാലിക്കറ്റ് എഫ് സിയുടെ ഹോം ജേഴ്സി പ്രകാശനം ചെയ്യുന്നു.
ആഗസ്റ്റ് 25 ന് കോഴിക്കോട് ബീച്ചിൽ നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ് സി യുടെ മെഗാ ടീം ലോഞ്ചിന്റെ തിരശ്ശീല ഉയർത്തൽ കൂടിയായിരുന്നു പരിപാടി.
150 മിനിറ്റ് ദൈർഘ്യത്തിൽ ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ സാസ്കാരിക പരിപാടികൾ, മ്യൂസിക് ബാൻഡ്, ലക്കി ഡിപ്സ്, ആകർഷക സമ്മാനങ്ങൾ ലഭിക്കുന്ന ഇന്ററാക്ടീവ് മത്സരങ്ങൾ, ഡിജിറ്റൽ പ്രൊജക്ഷനുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു.
അഞ്ച് ഹോം മത്സരങ്ങൾ കളിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ് സിയുടെ ഹോം ഗ്രൗണ്ട്. എവേ മത്സരങ്ങൾ മറ്റ് ടീമുകളുടെ നഗരങ്ങളിൽ നടക്കും.
ആറ് വിദേശ താരങ്ങളും ഒമ്പത് ദേശീയ താരങ്ങളും കേരളത്തിൽ നിന്നുമുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കോഴിക്കോട് ഫുട്ബോൾ ടീമിലുള്ളത്.
ശനിയാഴ്ച കോഴിക്കോട് നടന്ന ചടങ്ങിൽ കാലിക്കറ്റ് എഫ് സി യുടെ ഔദ്യോഗിക ജേഴ്സി അനാച്ഛാദനം ചെയ്ത ശേഷം ടീലും നീലയും കലർന്ന നിറത്തിലുള്ള ഹോം ജേഴ്സി അണിഞ്ഞ് നിൽക്കുന്ന ടീമംഗങ്ങൾ. ഇടതു വശത്തു നിന്ന് വലത്തോട്ട്. പി. വി അർജുൻ, മനോജ് മാർക്കോസ്, ജിജോ ജോസഫ്, അബ്ദുൾ ഹക്കു, മൊഹ് സലിം, താഹിർ സാമൻ എന്നിവർ
സെപ്തംബർ ഏഴിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് സൂപ്പർ ലീഗ് കേരള ടൂർണമെന്റ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.