Sections

അധ്യാപക, ട്രേഡ്സ്മാൻ, അസി. പ്രൊഫസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, പ്രമോട്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Dec 17, 2024
Reported By Admin
Teacher, Tradesman, Asst. Recruitment opportunity for various posts like Professor, Guest Instructor

അധ്യാപക ഒഴിവ്; കൂടിക്കാഴ്ച്ച 19 ന്

ജി എഫ് വി എച്ച് എസ് എസ് ചെറുവത്തൂർ സ്കൂളിൽ എൽ.പി.എസ്.ടി മലയാളം തസ്തികയിലേക്ക് ഡിസംബർ 19ന് ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ- 04672 261470, 9447851758.

ട്യൂഷൻ അധ്യാപക കൂടിക്കാഴ്ച 18ന്

കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ അജാനൂർ, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ച് എസ്.സി കമ്മ്യൂണിറ്റി ഹാളുകളിൽ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. അജാനൂരിൽ മൂലക്കണ്ടം, രാവണേശ്വരം എന്നവിടങ്ങളിലും പുല്ലൂർ പെരിയ നവോദയ നഗറിലും പള്ളിക്കര നെല്ലിയടുക്കയിലും ഉദുമ നാലാംവാതുക്കലുമാണ് കാസർകോട് ധന്വന്തരി കേന്ദ്രയുടെ സഹായത്തോടെ പട്ടകിജാതി വികസന വകുപ്പ് ജനുവരി, ഫ്രെബുവരി മാസങ്ങളിൽ ട്യൂഷൻ പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് മുതൽ 10 വരെയുളള വിദ്യാർത്ഥികളെ വാർഷിക പരീക്ഷക്ക് സജ്ജമാക്കലും പഠനത്തിൽ പിറകിലുള്ളവർക്ക് പ്രത്യേക ക്ലാസ്സുകൾ നൽകലുമാണ് ലക്ഷ്യം. വൈകുന്നേരങ്ങളിൽ രണ്ട് മണിക്കൂർ വീതം മാസം ചുരുങ്ങിയത് 22 ക്ലാസ്സുകൾ എടുക്കുന്നതിന് ഏഴായിരം രൂപ ഹോണറേറിയം ലഭിക്കും. പട്ടികജാതി പട്ടിക വർഗത്തിൽ പെടുന്ന അധ്യാപക യോഗ്യതയുള്ള മേൽ പ്രദേശങ്ങളിൽ താമസക്കാരായവർക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 18ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ട്രേഡ്സ്മാൻ നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്റ് ഗവ പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഫിറ്റിങ് ട്രേഡ്സ്മാൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബർ 19 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

അസി. പ്രൊഫസർ നിയമനം

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിങ് വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ എം.ഇ അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ ബി.ടെക് ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച ഡിസംബർ 18 ന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.gecskp.ac.in) ലഭിക്കും.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചിറ്റൂർ ഗവ. ഐ.ടി.ഐയിലും തൃശൂർ ജില്ലയിലെ എങ്കക്കാട്, എടത്തിരുത്തി, എരുമപ്പെട്ടി, വരവൂർ, വി.ആർ.പുരം, ഹെർബർട്ട് നഗർ ഗവ. ഐ.ടി.ഐകളിലും അരിത്തമാറ്റിക് കാൽക്കുലേഷൻ കം ഡ്രോയിങ് (എ.സി.ഡി) വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഏതെങ്കിലും ട്രേഡിൽ ഗവ. അംഗീകൃത മൂന്ന് വർഷ എഞ്ചിനീയറിങ് ഡിപ്ലോമ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒഴികെ) ആണ് യോഗ്യത. വേതനം മണിക്കൂർ നിരക്കിൽ പ്രതിദിനം പരമാവധി 945 രൂപ ലഭിക്കും. നിയമനത്തിനുള്ള ഇന്റർവ്യൂ ഡിസംബർ 19 ന് രാവിലെ 10. 30 ന് തൃശ്ശൂർ ജില്ലയിലെ ഹെർബർട്ട് നഗർ ഗവ. ഐ.ടി.ഐയിൽ നടക്കും. താൽപര്യള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്റർവ്യൂവിന് നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2371451, 0487 2448155.

പ്രമോട്ടർ നിയമനം

ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിൽ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രമോട്ടറായി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. പ്ലസ്ടു/ തതുല്യ യോഗ്യതയുള്ള, പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവരായിരിക്കണം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള താമസ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ 19 നുള്ളിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505005.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.