- Trending Now:
പരിസരങ്ങളിലുള്ള ചെറിയ കടകളിലും മറ്റും അതിപ്പോ ഗാര്‍മെന്റ് ഷോപ്പ് ആണെങ്കിലും പലചരക്ക് കടക ആയാലും സഹായത്തിനായി ഉടമയുടെ മക്കള്‍ കടകളിലിരിക്കുന്നതും ജോലി ചെയ്യുന്നതും പലരും ശ്രദ്ധിച്ചിട്ടുണ്ടാകും.8ലും 10ലും ഒക്കെ പഠിക്കുന്ന വളരെ ചെറിയ കുട്ടികള്‍ വലിയ ആളുകളെ പോലെ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതും കസ്റ്റമേഴ്‌സിനോട് ഇടപഴകുന്നതും ഓര്‍ഡര്‍ എടുക്കുന്നതും എങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകും.കുട്ടികളെ സംരംഭകത്വം പരിശീലിപ്പിക്കാന്‍ മലയാളി വൈകുന്നതായിട്ടാണ് നിരീക്ഷകരുടെ അഭിപ്രായം.മുകളില്‍ പറഞ്ഞ കേസുകള്‍ ഒക്കെ വിരലിലെണ്ണാവുന്നത് മാത്രമാണ്.
സംരംഭകര്‍ക്ക് തങ്ങളുടെ കുട്ടികളില്‍ സംരംഭകത്വ ശേഷി വളര്‍ത്താന്‍ ശ്രമങ്ങള്‍ നടത്താവുന്നതാണ്.തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇടയ്ക്ക് കുട്ടികളെ എത്തിച്ച് അടിസ്ഥാന പരിശീലനം നല്‍കാന്‍ സാധിക്കും.ഇത് കുട്ടികളില്‍ ചെറുപ്പത്തിലെ സംരംഭകത്വത്തിനെ കുറിച്ചുള്ള അറിവും കഴിവും വളര്‍ത്താന്‍ വഴിയൊരുക്കുന്നു.
ഭാവിയില്‍ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് കൈമാറേണ്ട ഘട്ടത്തില്‍ അതേറ്റെടുക്കുവാന്‍ മക്കള്‍ പൂര്‍ണ സജ്ജരാകുകയും ചെയ്യും.ഒരു ദിവസം പെട്ടെന്ന് ബിസിനസിലേക്ക് കടന്നു വരുന്നതിലും നല്ലത് സാധാരണ ജീവനക്കാരനെപ്പോലെ പണിയെടുത്ത് കാര്യങ്ങള്‍ ഏറ്റവും താഴെ തട്ടില്‍ നിന്നും പഠിച്ച് മെല്ലെ വളര്‍ന്നു വരുന്നതാണ്. ഇത് അവരില്‍ യാഥാര്‍ത്ഥ്യ ബോധം നിറയ്ക്കും. കസ്റ്റമേഴ്‌സുമായി ഇടപെട്ട് പഠിച്ച ഒരാള്‍ക്ക് അവരുടെ പള്‍സ് വായിച്ചെടുക്കുവാന്‍ സാധിക്കും. അവരില്‍ നിറയുന്ന അറിവും സ്‌കില്‍സും ഭാവിയില്‍ അവരെ മികച്ച ബിസിനസുകാരാക്കും.
എല്ലാ കുട്ടികളിലും സംരംഭകന് വേണ്ട ഗുണങ്ങള്‍ ഉണ്ടാകണമെന്നില്ല പക്ഷെ ഇത് വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ്.പഠനമൊക്കെ കഴിഞ്ഞ് ബിസിനസിലേക്ക് ഇറങ്ങുന്നതിന്റെ അങ്കലാപ്പ് കുട്ടിക്കാലത്തെ പരിശീലനം ലഭിച്ചവരില്‍ ഉണ്ടാകില്ല.ചെറിയ കാര്യങ്ങളില്‍ നിന്ന് പഠനം തുടങ്ങാനും പൂര്‍ണമായും സജ്ജരാകാനും കുട്ടികള്‍ക്ക് കഴിയണമെങ്കില്‍ എങ്ങനെയാണ് തങ്ങളുടെ കുട്ടികളെ ബിസിനസ് പഠിപ്പിക്കേണ്ടത് എന്നതിന് വ്യക്തമായ പ്ലാനിംഗ് സംരംഭകന് രൂപപ്പെടുത്തേണ്ടതുണ്ട്.
സ്‌കൂള്‍ പഠനത്തെ ബാധിക്കാത്ത രീതിയില്‍ ചെറിയ കാര്യങ്ങളിലൂടെ മാത്രം കുട്ടികളെ ബിസിനസിലേക്ക് ഇടപെടുത്തുക.ജീവനക്കാര്‍ക്ക് നല്‍കുന്നത് പോലെ ചെയ്യുന്ന ചെറിയ ചെറിയ ജോലികള്‍ക്ക് ഒരു തുക വേതനമായി നല്‍കാം.ഇത് പണിയെടുക്കാനുള്ള ഉത്സാഹം കുട്ടികളില്‍ വര്‍ദ്ധിപ്പിക്കും.
ആഴ്ചയില്‍ ഒരു ദിവസം മാത്രം ഇത്തരത്തിലുള്ള സംരംഭ പഠനത്തിനായി കുട്ടികളെ ഇടപെടുത്തിയാല്‍ മതി.ഉടമസ്ഥന്‍ ചെയ്യേണ്ട ജോലികള്‍ക്ക് പകരം ജീവനക്കാര്‍ ചെയ്യുന്ന ജോലികള്‍ മുകളില്‍ പറഞ്ഞതു പോലെ സാധനങ്ങള്‍ പരിചയപ്പെടുത്തുക,ഓര്‍ഡര്‍ എടുക്കുക,പായ്ക്ക് ചെയ്യുക,കസ്റ്റമേഴ്‌സിനോട് ഉത്പന്നത്തെയോ,സേവനത്തെയോ കുറിച്ച് സംസാരിച്ച് ഇണക്കമുണ്ടാക്കിയെടുക്കുക തുടങ്ങിയ ജോലികള്‍ ആണ് നല്‍കേണ്ടത്.അനാവശ്യ സ്വാതന്ത്ര്യവും കുട്ടികള്‍ക്ക് സ്ഥാപനത്തില്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.അതിനൊപ്പം സ്ഥാപനത്തിന്റെ നിയമങ്ങളും തീരുമാനങ്ങളും പാലിക്കാനും അച്ചടക്കത്തോടെ പെരുമാറാനും കുട്ടികളെ കര്‍ശനമായി ബോധവാന്മാരാക്കണം.
അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യാം. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അവരെ വഴക്കു പറയുന്നതും ശിക്ഷിക്കുന്നതും ഒഴിവാക്കണം. അവര്‍ പക്വത വന്ന മുതിര്‍ന്നവരല്ല എന്ന ബോധത്തോടെയാവണം അവരെ കൈകാര്യം ചെയ്യേണ്ടത്. സാവധാനം അവര്‍ കാര്യങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് പെരുമാറിത്തുടങ്ങുകയും ചെയ്യും.
കുട്ടികളിലെ ബിസിനസ് പരിശീലനം അവരെ കൂടുതല്‍ സംരംഭക മേഖലയോട് അടുപ്പിക്കും.അതിലേക്കുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും മുതിരുമ്പോള്‍ ബിസിനസില്‍ തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.