- Trending Now:
സാധാരണ ജനങ്ങളുടെ പ്രിയപ്പെട്ട പാനീയമാണ് ചായ. ചായയുടെ വില വര്‍ദ്ധനവാണ് ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധനേടുന്നത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് തേയിലയുടെ കയറ്റുമതി കുറഞ്ഞതാണ് അന്താരാഷ്ട്ര വിപണിയില്‍ തേയിലയുടെ വില വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. ഓര്‍ത്തോഡോക്‌സ് തേയിലയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ശ്രീലങ്ക. തേയിലയുടെ ലേലം നടക്കുന്ന കേന്ദ്രങ്ങളില്‍ വലിയ വിലയ്ക്കാണ് ഓര്‍ത്തോഡോക്‌സ് ഇനം തേയില വിറ്റുപോകുന്നത്. ഓഗസ്റ്റ് മാസം കിലോയ്ക്ക് ഒന്‍പത് രൂപ വരെ വര്‍ദ്ധിച്ചു. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസം ഇന്ത്യന്‍ തേയിലയ്ക്ക് കയറ്റുമതി ഡിമാന്റ് വര്‍ദ്ധിച്ചതോടെ കിലോയ്ക്ക് 6 രൂപ വീണ്ടും വര്‍ദ്ധിച്ചു.
2021ല്‍ സിടിസി തേയിലയ്ക്ക് ശരാശരി വില കിലോയ്ക്ക് 122 രൂപയില്‍ നിന്ന് 137 രൂപയായി വര്‍ദ്ധിച്ചിരുന്നു. ഈ വര്‍ഷം ആദ്യ 5 മാസം ഉത്പാദനം 16 ശതമാനം വര്‍ദ്ധിച്ചെങ്കിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉത്പാദനം കുറഞ്ഞു. ശ്രീലങ്കയെ കൂടാതെ കെനിയയിലും ഉത്പാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ശ്രീലങ്കയില്‍ ജനുവരി മുതല്‍ ജൂലൈ വരെ 18 ശതമാനം ഉത്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ തേയില തോട്ടങ്ങളില്‍ വേതന വര്‍ദ്ധനവ് ഉണ്ടായതും തേയില വില വര്‍ദ്ധിപ്പിച്ചു. ഉത്പാദന ചെലവ് ശരാശരി 14-16 കിലോയ വരെ കൂടിയിട്ടുണ്ട്.ഇന്ത്യന്‍ തേയിലയ്ക്ക് കയറ്റുമതി ഡിമാന്റ് വര്‍ദ്ധിച്ചതോടെ ഓര്‍ത്തോഡോക്‌സ് ഗ്രേഡിന് കൊച്ചിയില്‍ നടന്ന ലേലത്തില്‍ കഴിഞ്ഞ വാരം വില കിലോയ്ക്ക് 181 രൂപയായി ഉയര്‍ന്നു. തേയില തോട്ടങ്ങളിലെ ശമ്പള വര്‍ദ്ധനവും അതിനൊപ്പം ഡിമാന്റ് വര്‍ദ്ധിച്ചതും തേയില കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിനില്‍ ഉണ്ടാകുന്ന വിടവ് നികത്താന്‍ കഴിയുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.