Sections

ടിസിഎസ് റൂറൽ ഐടി ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

Saturday, Dec 02, 2023
Reported By Admin
TCS

കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസും കർണാടക ഇലക്ട്രോണിക്സ്, ഐടി, ബിടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പും ചേർന്ന് ബെംഗളൂരു ടെക് സമ്മിറ്റിൻറെ ഭാഗമായി സംഘടിപ്പിച്ച ടിസിഎസ് റൂറൽ ഐടി ക്വിസിൻറെ 24-ാം പതിപ്പിൻറെ ദേശീയ ഫൈനലിലെ വിജയികളെ പ്രഖ്യാപിച്ചു.

ഛത്തീസ്ഗഢിലെ ഭിലായ് ബിഎസ്പി സീനിയർ സെക്കൻഡറി സ്കൂളിലെ ഉദിത് പ്രതാപ് സിംഗ് ദേശീയ ഫൈനലിൽ വിജയികളായി. ഗോവയിലെ ബിചോലിം ഡോ.കെബി ഹെഡ്ഗെവാർ വിദ്യാമന്ദിറിലെ വിഘ്നേഷ് നൗസോ രണ്ടാം സ്ഥാനത്തെത്തി. വിജയിക്ക് 100,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകി. ഫൈനലിസ്റ്റുകൾക്ക് ടിസിഎസിൽ നിന്നുള്ള സ്കോളർഷിപ്പുകളും ലഭിക്കും.

ഈ വർഷം, ഇന്ത്യയിലുടനീളമുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആയിരുന്നു ക്വിസ് സംഘടിപ്പിച്ചത്. ക്വിസിൽ 5.5 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിൽ ഓൺലൈൻ ടെസ്റ്റുകളും വെർച്വൽ, ഫിസിക്കൽ ക്വിസ് ഷോകളും ഉൾപ്പെടുത്തിയിരുന്നു. എട്ട് പ്രാദേശിക ഫൈനലുകളിൽ നിന്നുള്ള വിജയികളാണ് ദേശീയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇവർക്കും ടിസിഎസിൽ നിന്നുള്ള സ്കോളർഷിപ്പുകൾ ലഭിച്ചു.

കർണാടക ഐടി, ബിടി, ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ അവാർഡുകൾ സമ്മാനിച്ചു. ടിസിഎസ് ബെംഗളൂരു റീജിയണൽ ഹെഡ് സുനിൽ ദേശ്പാണ്ഡെ, കർണാടക ഇലക്ട്രോണിക്സ്, ഐടി, ബിടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ.ഏക്രൂപ് കൗർ, വകുപ്പ് ഡയറക്ടർ ദർശൻ എച്ച്.വി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കർണാടക സർക്കാരിൻറെ ഇലക്ട്രോണിക്സ്, ഐടി, ബിടി, ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പുമായി സഹകരിച്ച് ടിസിഎസ് 2000 മുതൽ റൂറൽ ഐടി ക്വിസ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിലും ജില്ലകളിലും ഉള്ള വിദ്യാർത്ഥികൾക്കിടയിൽ ഐടി അവബോധം വളർത്തുകയും സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങൾക്കൊപ്പം അവരെ ചേർത്തു നിർത്തുകയുമാണ് ഇതിൻറെ ലക്ഷ്യം. ഈ പദ്ധതി ഇതുവരെ 21 ദശലക്ഷം വിദ്യാർത്ഥികളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമീണ വിദ്യാർത്ഥികൾക്കായുള്ള ആദ്യ ഐടി ക്വിസ് ആയി ലിംക ബുക്ക് ഓഫ് റെകോർഡ്സ് അംഗീകരിച്ചിട്ടുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.