- Trending Now:
കൊച്ചി: ഐടി സർവീസസ്, കൺസൾട്ടിങ്, ബിസിനസ് സൊലൂഷൻസ് രംഗത്തെ ആഗോള മുൻനിരക്കാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സംഘടിപ്പിക്കുന്ന ഇൻറർ സ്ക്കൂൾ ക്വിസ് മൽസരമായ ടിസിഎസ് ഇൻക്വിസിറ്റീവ് ദേശീയ തല വിജയികളെ പ്രഖ്യാപിച്ചു. ചാലക്കുടി വിജയഗിരി പബ്ലിക് സ്ക്കൂളിലെ കെ ബി ആദിത്യ ഇതു തുടർച്ചയായ രണ്ടാം വർഷവും ദേശീയ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. ഒഡിഷയിലെ ഭുവനേശ്വർ ഡിഎവി പബ്ലിക് സ്ക്കൂളിലെ ദിവ്യജ്യോതി സേനാപതി രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ എഎംഎം സ്ക്കൂളിലെ ആര്യൻ ഘോഷ് മൂന്നാം സ്ഥാനത്തുമെത്തി.
ഇന്ത്യയിലെ 700-ൽ ഏറെ സ്ക്കൂളുകളിൽ നിന്നായി 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് ടിസിഎസ് ഇൻക്വിസിറ്റീവിൽ പങ്കെടുത്തത്. വിദ്യാർത്ഥികളിലെ ബൗദ്ധിക ജിജ്ഞാസ വളർത്തുകയും വിവര സാങ്കേതികവിദ്യ, സയൻസ്, കായിക രംഗം, എഞ്ചിനീയറിങ്, ആർട്ട്സ് തുടങ്ങിയ മേഖലകളിലെ അവബോധം വളർത്തുകയും ലക്ഷ്യമിട്ടാണ് ഈ ക്വിസ് സംഘടിപ്പിച്ചത്. പിക്ബ്രെയിൻ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രഹ്മണ്യമായിരുന്നു ക്വിസ് മാസ്റ്റർ.
ടിസിഎസ് ഇൻക്വിസിറ്റീവിൽ ഈ വർഷം ദൃശ്യമായ കഴിവുകൾ തന്നെ അൽഭുതപ്പെടുത്തിയതായി ടിസിഎസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ സമീർ സേക്സാരിയ പറഞ്ഞു. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെ ആഴത്തിലുള്ള അറിവും ആത്മവിശ്വാസവും ജിജ്ഞാസയുമാണ് പ്രകടിപ്പിച്ചത്. അവരുടെ വേഗത്തിലുളള ചിന്തയും സങ്കീർണമായ വിഷയങ്ങൾ മനസിലാക്കാനുള്ള കഴിവും തികച്ചും ആവേശകരമാണ്. ഇന്ത്യയുടെ മികച്ച ഭാവിയെ കുറിച്ചുള്ള സൂചനകളാണ് ഇതു നൽകുന്നത്. എല്ലാ വിജയികളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.