- Trending Now:
കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിങ്, ബിസിനസ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ആഗോള മുൻനിരക്കാരായ ടിസിഎസ് ലോകത്തിലെ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന കമ്പനികളുടെ 2025 ലെ ഫോർച്യൂൺ പട്ടികയിൽ ഇടം പിടിച്ചു. ഉപഭോകൃ കേന്ദ്രീകൃത നവീകരണത്തിലൂടെ ദീർഘകാല മൂല്യം നൽകാനും ജീവനക്കാർക്ക് മുൻഗണന കൊടുക്കുന്ന സംസ്ക്കാരം വളർത്താനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, അടുത്ത തലമുറ കഴിവുകൾ എന്നിവ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ടിസിഎസിൻറെ കഴിവിന് അടിവരയിടുന്നതാണ് ഈ അംഗീകാരം.
കോർപറേറ്റ് രംഗത്തെ മികവിൻറെ അടിസ്ഥാനമായാണ് ലോകത്തെ ഏറ്റവും ആദരിക്കുന്ന കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഫോർച്യൂൺ മാഗസിൻ തയ്യാറാക്കുന്ന പട്ടിക കണക്കാക്കപ്പെടുന്നത്. കമ്പനികളിലെ 3,300 മുൻനിര എക്സിക്യൂട്ടീവുകൾ, ഡയറക്ടർമാർ, സാമ്പത്തിക വിശകലന രംഗത്തുള്ളവർ തുടങ്ങിയവർക്കിടയിൽ നടത്തുന്ന സമഗ്ര സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്. വിവിധ മേഖലകളിലായുള്ള 650 കമ്പനികളെയാണ് ഇവർ വിലയിരുത്തിയത്. ആഗോള തലത്തിലെ സ്ഥാപനങ്ങളുടെ കൺസൾട്ടേഷൻ നടത്തുന്ന കോൺ ഫെറിയുമായി സഹകരിച്ചാണ് കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി ഫോർച്യൂൺ ഈ പട്ടിക തയ്യാറാക്കുന്നത്. നൂതനാശയങ്ങൾ, ആഗോളതലത്തിൽ ബിസിനസ് നടത്തുന്നതിലെ ഫലപ്രാപ്തി, പ്രതിഭകളെ ആകർഷിക്കാനും വികസിപ്പിക്കാനും നിലനിർത്താനുമുള്ള കഴിവ്, സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ഉത്തരവാദിത്തം തുടങ്ങിയ പ്രധാന ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്.
ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ ഈ വർഷത്തെ പട്ടികയിലുള്ള എല്ലാ കമ്പനികളേയും അംഗീകരിക്കാൻ ഫോർച്യൂണിന് അഭിമാനമുണ്ടെന്ന് ഫോർച്യൂൺ എഡിറ്റർ ഇൻ ചീഫ് അലിസൺ ഷോൻടെൽ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ ആഗോള ബിസിനസ് സാഹചര്യങ്ങളിലെ അവരുടെ കാഴ്ചപ്പാടും ഉറച്ച നിലനിൽപ്പും ഇതിലൂടെ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടുകാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ, പുതുമകൾ, ഉയർന്ന കഴിവുകളുള്ളവരെ ആകർഷിക്കാനും നിലനിർത്താനുമുളള ശേഷി, പ്രവർത്തന മികവ് വഴി ഇടപാടുകാർക്കായി ഉയർന്ന മൂല്യമുള്ള ബിസിനസ് നേടിക്കൊടുക്കാനുള്ള ശക്തി തുടങ്ങിയ മേഖലകളിലെ ടിസിഎസിൻറെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഇതെന്ന് ടിസിഎസ് നോർത്ത് അമേരിക്ക പ്രസിഡൻറ് അമിത് ബജാജ് പറഞ്ഞു.
ഡിജിറ്റൽ രംഗത്തെ പുതുമകൾക്കും അപ്പുറത്തായി കാർബൺ പുറന്തള്ളൽ കുറക്കാൻ വ്യവസായങ്ങളേയും വ്യാപാരങ്ങളേയും സഹായിക്കുന്ന ഡിജിറ്റൽ ട്വിൻ ടെക്നോളജി പോലുള്ള നീക്കങ്ങളിലൂടെ ടിസിഎസ് സുസ്ഥിരതാ നീക്കങ്ങളും നടത്തുന്നുണ്ട്. ലോകത്തിലെ ആദ്യ ഹൈഡ്രജൻ വിമാന എഞ്ചിൻ വികസിപ്പിക്കാൻ റോൾസ് റോയ്സുമായി സഹകരിക്കുന്നത് കൂടുതൽ സുസ്ഥിരമായ ഭാവിക്കായുള്ള പ്രതിബദ്ധതയാണ് ഉയർത്തിക്കാട്ടുന്നത്.
ജീവനക്കാർക്ക് മുൻഗണന കൊടുക്കുന്ന കാഴ്ചപ്പാടിനുള്ള അംഗീകാരം കൂടിയാണ് ടിസിഎസിനു ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ രീതികളുടെ മികവിൻറെ കാര്യത്തിലെ ആഗോള ആധികാരിക സ്ഥാപനമായ ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏറ്റവും മികച്ച തൊഴിൽ സ്ഥാപനത്തിനുള്ള സാക്ഷ്യപത്രമെന്ന മികച്ച നേട്ടവും ടിസിഎസിനു ലഭിച്ചു. 2025-ലെ ഏറ്റവും മികച്ച ആഗോള തൊഴിൽദാതാവായും ടിസിഎസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.