Sections

ടിബിഒ ടെകിന് 201 കോടി രൂപയുടെ അറ്റാദായം

Wednesday, Jun 05, 2024
Reported By Admin
TBO Tek Limited posts Net Profit

കൊച്ചി: ആഗോള ട്രാവൽ ആൻറ് ടൂറിസം രംഗത്തെ മുൻനിര ട്രാവൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമുകളിലൊന്നായ ടിബിഒ ടെക് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷം 35 ശതമാനം വാർഷിക വർധനവോടെ 201 കോടി രൂപ അറ്റാദായം കൈവരിച്ചു. സാമ്പത്തിക വർഷത്തിൻറെ നാലാം ത്രൈമാസത്തിൽ 64 ശതമാനം വർധനവോടെ 46 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തിലെ വരുമാനം 31 ശതമാനം വർധിച്ച് 1393 കോടി രൂപയിലും എത്തി.

ജംബോൺലൈനിനെ ഏറ്റെടുത്തത് ഇതിനകം തന്നെ ക്രിയാത്മക ഫലങ്ങൾ ലഭ്യമാകുന്നുണ്ടെന്നും നാലാം ത്രൈമാസത്തിൽ മികച്ച സംഭാവനകൾ നൽകിയെന്നും വിജയകരമായ ഐപിഒയ്ക്കു ശേഷം ഗണ്യമായ വളർച്ചയോടു കൂടിയ പ്രവർത്തന ഫലങ്ങൾ പുറത്തു വിടുന്നതിൽ ആവേശമുണ്ടെന്നും ടിബിഒ ജോയിൻറ് മാനേജിങ് ഡയറക്ടറും സഹ സ്ഥാപകനുമായ ഗൗരവ് ഭട്നാഗർ പറഞ്ഞു.

സർക്കാരിൻറെ ഉഡാൻ പദ്ധതിയും കൂടുതൽ വിമാനത്താവളങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയും വരും വർഷങ്ങളിൽ തങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് സഹസ്ഥാപകനും ജോയിൻറ് മാനേജിങ് ഡയറക്ടറുമായ അൻകുഷ് നിജാവൻ ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.