Sections

സംരംഭകര്‍ക്ക് പ്രോത്സാഹനം; തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരും

Thursday, Jul 14, 2022
Reported By admin
Tax exemption extended

അന്താരാഷ്ട്ര വിപണിയിലേക്ക് ചെലവ് കുറഞ്ഞതും മത്സരക്ഷമതയുള്ളതുമായ മെച്ചപ്പെട്ട കയറ്റുമതി സാദ്ധ്യമാക്കാന്‍ പദ്ധതി സഹായകമായി


തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരാന്‍ തീരുമാനം. കയറ്റുമതി വര്‍ധിപ്പിക്കാനും ടെക്സ്റ്റൈല്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണിത്. നികുതി റിബേറ്റ് കാലാവധി 2024 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കേന്ദ്ര ടെക്‌സൈറ്റൈല്‍ മന്ത്രാലയം വിജ്ഞാപനം ചെയ്ത നിരക്കില്‍ ഇതോടെ തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യാനാകും.

റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്‌സസ് ആന്റ് ലെവീസ് കാലാവധിയാണ് നീട്ടിയത്. പദ്ധതി തുടരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് തീരുമാനം. കയറ്റുമതിയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെയും പ്രതീക്ഷ. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഭാവിയില്‍ ഉണ്ടാകേണ്ട വളര്‍ച്ച അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്‌സസ് ആന്റ് ലെവീസ്.

അന്താരാഷ്ട്ര വിപണിയിലേക്ക് ചെലവ് കുറഞ്ഞതും മത്സരക്ഷമതയുള്ളതുമായ മെച്ചപ്പെട്ട കയറ്റുമതി സാദ്ധ്യമാക്കാന്‍ പദ്ധതി സഹായകമായി. പദ്ധതി, ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും ഇന്‍കുബേഷന്‍ പ്രോത്സാഹിപ്പിക്കുകയും വസ്ത്ര കയറ്റുമതി വ്യാപാരമേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.